CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 44 Seconds Ago
Breaking Now

ഈസ്റ്റര്‍ ആഘോഷങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ച് ഈസ്റ്റില്‍ നിന്നും ബീസ്റ്റ് 3; അടുത്ത ആഴ്ച വീണ്ടും മഞ്ഞ്; എന്‍എച്ച്എസിന് തലവേദന

ഈസ്റ്റ് ഫ്രം ദി ബീസ്റ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാമെന്ന് ബ്രിട്ടന്‍ ആഗ്രഹിച്ച് ഇരിക്കവെയാണ് ഈ മുന്നറിയിപ്പ്

അടുത്ത ആഴ്ച മുതല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് 3 വരുന്നതോടെ ബ്രിട്ടനിലേക്ക് വീണ്ടും മഞ്ഞ് തിരിച്ചെത്തും. ഈസ്റ്റര്‍ വെളുപ്പിച്ച് കൊണ്ടാകും ഈ മഞ്ഞിന്റെ വരവ്. നിലവിലെ തണുപ്പ് കുറഞ്ഞ് ഒരാഴ്ച ഇടവേള നല്‍കിയ ശേഷമാകും മഞ്ഞിന്റെ മൂന്നാം വരവ്. ഈസ്റ്റില്‍ നിന്നുമുള്ള ബീസ്റ്റ് വീണ്ടും പണി തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കുന്നത്. ഈസ്റ്റര്‍ വരെ ഈ അവസ്ഥ തന്നെയാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ മോശം കാലാവസ്ഥ തുടരുമെന്ന് ഉറപ്പായി.

ഈസ്റ്റര്‍ മഞ്ഞ് പുതച്ച് ആകുമെന്നാണ് ഇതോടെ വ്യക്തമായത്. ഈസ്റ്റര്‍ ആഴ്ചാവസാനത്തില്‍ അവസ്ഥ എന്താകുമെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് പറഞ്ഞു. സൗത്ത് പ്രദേശങ്ങളിലാണ് മഞ്ഞും, മഴയും തലവേദനയാകുക. നോര്‍ത്ത് ഭാഗങ്ങളില്‍ തണുപ്പുണ്ടാകുമെങ്കിലും മഴയ്ക്ക് സാധ്യത കുറവാണ്, മെറ്റ് ഓഫീസ് പറയുന്നു.

ഈസ്റ്റ് ഫ്രം ദി ബീസ്റ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാമെന്ന് ബ്രിട്ടന്‍ ആഗ്രഹിച്ച് ഇരിക്കവെയാണ് ഈ മുന്നറിയിപ്പ്. സ്‌കൂളുകള്‍ അടച്ച് കിടക്കാനും, മോട്ടോറിസ്റ്റുകള്‍ വഴിയില്‍ കുടുങ്ങാനുമുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. ഇംഗ്ലണ്ടിനും, വെയില്‍സിനും ഇന്നലെ -4 സെല്‍ഷ്യസ് താപനിലയാണ് പ്രവചിച്ചിരിക്കുന്നത്. ഈ ആഴ്ച മുഴുവന്‍ ഇതാകും അവസ്ഥയെന്നാണ് മുന്നറിയിപ്പ്.

ശൈത്യകാല സമ്മര്‍ദം കുറയുമെന്ന് പ്രതീക്ഷിച്ച എന്‍എച്ച്എസില്‍ ദുരിതം തുടരുമെന്നും ഇതോടെ ഉറപ്പായി. തണുപ്പേറിയ മാസങ്ങള്‍ തുടര്‍ന്നതോടെ ഹെല്‍ത്ത് സര്‍വ്വീസ് കടുത്ത സമ്മര്‍ദത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.