CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 38 Seconds Ago
Breaking Now

മാർ തിയഡോഷ്യസ് പ്രഥമ സന്ദർശനത്തിന് 22ന് എത്തിച്ചേരും....

ലണ്ടൻ മലങ്കര കത്തോലിക്കാ സഭ അപ്പസ്തോലിക വിസിറ്റേറ്റർ യൂഹാന്നോൻ മാർ തിയഡോഷ്യസ് മെത്രാപൊലീത്ത 22ന് വ്യാഴാഴ്ച  1.50 ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ എത്തിച്ചേരും. 2017 സെപ്റ്റംബറിൽ മെത്രാൻ പദവിയിലേക്കും പുതിയ ദൗത്യത്തിലേക്ക് ഉയർത്തപ്പെട്ടതിനും ശേഷം ഇംഗ്ലണ്ടിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. കത്തോലിക്കാ സഭയുടെ കൂരിയ മെത്രാൻ കൂടിയാണ് മാർ തിയഡോഷ്യസ്. ഇംഗ്ലണ്ടിലെ മലങ്കര കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളുടെ ചുമതല പ്രത്യേകമായി നിർവഹിക്കുന്നതും ഇദ്ദേഹമാണ്.  

പ്രഥമ സന്ദർശനത്തിന് എത്തിച്ചേരുന്ന മെത്രാപ്പൊലീത്തായെ സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ, ചാപ്ലയിന്മാരായ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ  , ഫാ. ജോൺ അലക്സ്, മലങ്കര കാത്തോലിക് കൗൺസിൽ അംഗങ്ങൾ, ഇടവക പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകും. 

അജപാലന സന്ദർശനത്തിന്റെ ഭാഗമായി വിവിധ മിഷൻ കേന്ദ്രങ്ങളിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് മാർ തിയഡോഷ്യസ് നേതൃത്വം നൽകും. ഏപ്രിൽ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇംഗ്ലണ്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ ഔദ്യോഗിക സ്വീകരണം നൽകും. ഡഗനത്തുള്ള  മാർ ഇവാനിയോസ് സെന്ററാണ് കുർബാനയ്ക്കും അനുമോദന സമ്മേളനത്തിനും വേദിയാവുക. വൈദികരുടെയും മലങ്കര കാത്തലിക് കൗൺസിലിന്റെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തി വരുന്നു. 

വാർത്ത: ജോൺസൻ ജോസഫ് 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.