ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുമെന്ന ഭയം കൊണ്ടാണ് 22-കാരി എകതെറിന സെറ്റ്സുക് അത് ചെയ്തത്. ദുബായിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടുക. മറ്റുവഴികള്‍ മുന്നിലില്ലാതെ വന്നതോടെയാണ് ഹോട്ടലില്‍ നിന്നും ചാടിയത്. വീഴ്ചയില്‍ മോഡലായി ജോലി ചെയ്യുന്ന എകതെറിനയുടെ നടുവൊടിഞ്ഞു. പക്ഷെ ഇതിലും വലിയ വേദനയാണ് പിന്നീട് തേടിയെത്തിയത്. ദുബായ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് കഥയ്ക്ക് ട്വിസ്റ്റ് വന്നത്.
യുഎസ് ബിസിനസ്സുകാരന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു യുവതിയുടെ ശ്രമം. സൈബിരിയന്‍ സ്വദേശിയായ യുവതി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ ഇയാള്‍ കഴുത്തി കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പക്ഷെ മോഡലാണ് തന്നെ അതിക്രമിച്ചതെന്ന് ബിസിനസ്സുകാരന് കഥമാറ്റി. ദുബായില്‍ യുവതി എസ്കോര്‍ട്ടായാണ് യുവതി ജോലി ചെയ്യുന്നതെന്നും ഇയാള്‍ ആരോപിച്ചു.
എന്നാല്‍ മകള്‍ മരണംമുന്നില്‍ കണ്ടതോടെയാണ് ഈ കടുംകൈ ചെയ്തതെന്ന് യുവതിയുടെ അമ്മ അവകാശപ്പെടുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എകാതെറിനയെ അടുത്ത ദിവസം ജയിലിലേക്ക് നീക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കോണ്‍സുലേറ്റിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഒരു മാസത്തെ കോണ്ട്രാക്ടില് ദുബായിലെത്തിയ മകള്‍ എങ്ങിനെ അവിടെ എസ്കോര്‍ട്ടായി മാറുമെന്ന് അമ്മ ചോദിക്കുന്നു.
ദുബായിലെ നിയമരീതികള്‍ വ്യത്യസ്തമായതിനാല്‍ മകള്‍ ശിക്ഷിക്കപ്പെടുമോയെന്നാണ് ഇവരുടെ ആശങ്ക.