CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 34 Seconds Ago
Breaking Now

കോളജുകളില്‍ ലൈംഗീകാതിക്രമണ കേസുകള്‍ 50% വര്‍ദ്ദിച്ചതായി യു.ജി.സി റിപ്പോര്‍ട്ട്

മാനവവിഭവശേഷി മന്ത്രി സത്യപാല്‍ സിങാണ് ലോക്‌സഭയിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്താകമാനാമുള്ള കോളജുകളില്‍ ലൈംഗീകാതിക്രമണ കേസുകള്‍ 50% വര്‍ദ്ദിച്ചതായി യു.ജി.സി റിപ്പോര്‍ട്ട്. മാനവവിഭവശേഷി മന്ത്രി സത്യപാല്‍ സിങാണ് ലോക്‌സഭയിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ 149 കേസുകള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും 39 കേസുകള്‍ കോളജുകളും മറ്റ് സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായിയി യു.ജി.സി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ 96 കേസുകള്‍ യൂണിവേഴ്‌സിറ്റികളിലും 18 കേസുകള്‍ മറ്റ് കോളജുകളിലുമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥിനിക്കു നേരെ ജെ.എന്‍.യുവില്‍ അദ്യാപകന്‍ ലൈംഗീകാതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍സൗത്ത് ദല്‍ഹി പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് യുണിയന്‍ മിനിസറ്റര്‍ സമര്‍പ്പിച്ചത്.

901 റാഗിങ് കേസുകള്‍ 2017 കാലയളവില്‍ സമര്‍പ്പിച്ചതായും 515 റാഗിങ് കേസുകള്‍ 2016ല്‍ റിപ്പോര്‍ട്ട് ചെയ്തതായും പറയുന്നു. 2013 ജനുവരിയില്‍ നിയോഗിച്ച യുജി.സി പാനലിലെ ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ഗോപിനാഥ്, സമര്‍പ്പിച്ച ലിസ്റ്റില്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.

വര്‍ഷാവര്‍ഷങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയടക്കം സംഘടിപ്പിക്കുന്നുണ്ടോ എന്ന കാര്യങ്ങളും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.