ഒട്ടേറെ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക നായര്‍. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം സിനിമയില്‍ സജീവമായ താരം തമിഴിലും ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്.
തിയോര്‍ക്ക് അഞ്ചല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐടി രംഗത്തെ കഥാപാത്രമായാണ് പ്രിയങ്കയെത്തുന്നത്. പുറത്തുവന്നിരിക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വാര്‍ത്തയായിരിക്കുന്നത്. അതീവ ഗ്ലാമറസായിട്ടാണ് പ്രിയങ്കയുടെ ലുക്ക്.
തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിന് ശേഷം മികവുറ്റ ചിത്രമാണ് പ്രിയങ്കയെ തേടിയെത്തിരിക്കുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറില്‍ ശ്രീധര്‍ ആണ് നിര്‍മ്മിക്കുന്നത്.
ത്രില്ലര്‍ മൂവിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് കിട്ടിയത്.