CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 59 Seconds Ago
Breaking Now

കുരിശുമാല നെക്ലേസായി കഴുത്തിലിട്ട് ഫാഷന്‍ കാണിക്കുന്നവര്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് രംഗത്ത്

കുരിശിനെ നോക്കിക്കാണേണ്ട പ്രാധാന്യങ്ങളെക്കുറിച്ചും പോപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കുരിശുമാല നെക്ലേസായി കഴുത്തില്‍ ഇട്ട് ഫാഷന്‍ കാണിക്കുന്നവര്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് രംഗത്ത്. കുരിശ് ഒരു മതപരമായ ചിഹ്നമാണ്. ഇതിന്റെ ആത്മീയ പ്രാധാന്യം മനസ്സിലാക്കണം. അല്ലാതെ വില്‍പ്പന ചരക്കാക്കി മാറ്റരുതെന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തിയ പ്രഭാഷണത്തില്‍ പോപ്പ് വ്യക്തമാക്കി. കുരിശ് പരിശുദ്ധമായ ഒരു ചിഹ്നമാണ്. അതിനെ ആഭരണമാക്കി മാറ്റുന്നതും, വസ്ത്രത്തിന് അനുയോജ്യമായ ഡിസൈനാക്കുന്നതും ചൂഷണമാണ്. യേശുക്രിസ്തുവിന്റെ കുരിശുമരണം ത്യാഗത്തിന്റെ, സ്‌നേഹത്തിന്റെ സ്മരണയാണ്. അത് മനുഷ്യകുലത്തിന് എന്നും സ്മരിക്കാനുള്ളതാണ്, പോപ്പ് ഓര്‍മ്മിപ്പിച്ചു.

കുരിശിനെ നോക്കിക്കാണേണ്ട പ്രാധാന്യങ്ങളെക്കുറിച്ചും പോപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കുരിശ് ഒരു കലയായി കാണണോ, അത് ഭംഗിയുള്ള വസ്തുവായി കാണണോ, മറിച്ച് യേശുവിന്റെ മുറിവുകള്‍ ഏറ്റ അതിന്റെ ഉള്‍ഭാഗം കാണണോ, പോപ്പ് ചോദിച്ചു. യേശുദേവന്റെ പരമമായ ത്യാഗമായി അതിനെ കണക്കാക്കണമെന്നും പോപ്പ് ഓര്‍മ്മിപ്പിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.