CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 51 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലൻസിയിൽ വിശുദ്ധവാരാചരണം....

ലിവർപൂൾ, ഷെഫീൽഡ്, മാഞ്ചസ്റ്റർ ചാപ്ലൻസികളിലുള്ള വിശ്വാസികൾക്കായി വിശുദ്ധവാരാചരണ ശുശ്രൂഷകൾ രണ്ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുക്കർമ്മങ്ങൾക്ക് യൂറോപ്പിന്റെയും ഓശാനയുടെയും ചുമതലയുള്ള അപ്പസ്തോലിക്ക് വിസിറ്റേറ്റർ യൂഹാന്നോൻ മാർ തിയോഡോഷ്യസ് നേതൃത്വം നൽകും. കുർബാനയുടെ പരിസമാപ്തിയിൽ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ. എം ന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് അഭിവന്ദ്യ പിതാവ് തിരി തെളിക്കും. 

ഓശാന, ദുഃഖവെള്ളി, ഉയിർപ്പ് തിരുന്നാൾ ശുശ്രൂഷകൾ നോർത്തെൻഡിലുള്ള സെന്റ്. ഹിൽഡാ ദൈവാലയത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ ശുശ്രൂഷകൾ 25ന് ഉച്ചക്ക് 2 മണിക്കും ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ 30ന് രാവിലെ 8 .30നും ആരംഭിക്കും. ഉയിർപ്പു തിരുനാളിന്റെ ശുശ്രൂഷകൾ 31ന് രാത്രി 8 മണിക്ക് ആരംഭിക്കും. 

വിലാസം: 

St. Hilda RC Church, 66 Kenworthy La, Manchester M22 4EF 

പെസഹായുടെ ശുശ്രൂഷകൾ 29 ന് 4 മണിക്ക് ലിവർപൂൾ ബ്രോഡ്ഗ്രീനിലുള്ള ആൾ സെയിൻസ് ദൈവാലയത്തിൽ ക്രമീകരിച്ചിരിക്കുന്നു. 

വിലാസം:

All saints church, Broad Green Rd, Liverpool L13 5SH 

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുർബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ - 07714380575 

രാജു ചെറിയാൻ: 07443630066 

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.