CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 28 Seconds Ago
Breaking Now

നരേന്ദ്ര മോദിയുടെ പദ്ധതികളെ കുറിച്ച് ബികോം വിദ്യാര്‍ത്ഥികള്‍ക്ക് 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ !

ലഖ്‌നൗ സര്‍വകലാശാലയിലെ ബികോം ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലാണ് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങള്‍ കടന്നുകൂടിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാന്‍ ബികോം പരീക്ഷയില്‍ ചോദ്യങ്ങള്‍. ലഖ്‌നൗ സര്‍വകലാശാലയിലെ ബികോം ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലാണ് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങള്‍ കടന്നുകൂടിയത്.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള അപ്ലൈഡ് ഇക്കണോമിക്‌സിന്റെ ചോദ്യപേപ്പറിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിവധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, ഡിജിറ്റല്‍ ഇന്ത്യ, ദീന്‍ ദയാല്‍ ഉപാദ്യ ഗ്രാം ജ്യോതി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. നാല് മാര്‍ക്ക് വീതമുള്ള പത്ത് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്.

അതേസമയം പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളെല്ലാം സിലബിസില്‍ ഉള്ളത് തന്നെയാണെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കാണ് ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സര്‍വകലശാല അധികൃതര്‍ ചൂണ്ടിക്കാട്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.