ബ്രിസ്റ്റോളിലെ ഫീൽട്ടണിൽ താമസിക്കുന്ന ജോണ്‍ കെ.സിയുടെ പിതാവ് കൽപ്പുരക്കൽ K.S. ചാക്കോ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 84 വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇടവക പള്ളിയായ രാമപുരം സെന്റ് അഗസ്റ്റിന് ഫെറോന ചര്‍ച്ചിൽ വച്ച് നടക്കും. ജോണ്‍ കെ.സി (യുകെ), സ്കറിയ, ജെയിന് ജേക്കബ് എന്നിവരാണ് മക്കൾ. പിതാവിന്റെ നിര്യാണത്തിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു.