CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 15 Seconds Ago
Breaking Now

9-ാം ക്ലാസ് പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; 15-കാരിയെ അധ്യാപകര്‍ കയറിപ്പിടിച്ചതിന്റെ വിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാര്‍

കുട്ടിയെ കയറിപ്പിടിച്ചെന്നുള്ള അവകാശവാദങ്ങള്‍ സ്‌കൂള്‍ തള്ളി

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിചിത്രമായ അവകാശവാദങ്ങളുമായി വീട്ടുകാര്‍. പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്നാണ് ഡല്‍ഹി നോയ്ഡയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. എന്നാല്‍ അധ്യാപകരുടെ വക അപമാനിക്കലും, മോശമായി കയറിപ്പിടിക്കുകയും ചെയ്തതിന്റെ വിഷമത്തിലാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

നോയ്ഡ കൈലാഷ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ രണ്ട് വിഷയത്തില്‍ മനഃപ്പൂര്‍വ്വം തോല്‍പ്പിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം. കൂടാതെ അമിതമായി സമ്മര്‍ദവും ചെലുത്തി. എന്നാല്‍ കുട്ടി തോറ്റിരുന്നില്ലെന്നും റീടെസ്റ്റ് എഴുതാന്‍ ഇരിക്കുകയായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

അധ്യാപകര്‍ മോശമായി സ്പര്‍ശിച്ചെന്ന് മകള്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് അവകാശപ്പെടുന്നു. സ്‌കൂളിലെ അധ്യാപകരെ ഭയമാണെന്നും എങ്ങിനെ പരീക്ഷ എഴുതിയാലും തോല്‍പ്പിക്കുമെന്നൊക്കെയായിരുന്നു കുട്ടി പറഞ്ഞത്. ഒടുവില്‍ ഇത് തന്നെ സംഭവിച്ചു, സ്‌കൂളാണ് എന്റെ മകളെ കൊന്നത്, പിതാവ് ആരോപിക്കുന്നു.

എന്നാല്‍ കുട്ടിയെ കയറിപ്പിടിച്ചെന്നുള്ള അവകാശവാദങ്ങള്‍ സ്‌കൂള്‍ തള്ളി. അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്നും, മാതാപിതാക്കള്‍ പരാതിപ്പെടുന്ന അവസ്ഥ വന്നിട്ടില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്. അതേസമയം രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്.




കൂടുതല്‍വാര്‍ത്തകള്‍.