CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 26 Seconds Ago
Breaking Now

കോവളത്ത് ചികിത്സയ്‌ക്കെത്തിയ ശേഷം കാണാതായ വിദേശ വനിത ലീഗ മരിച്ച നിലയില്‍ കണ്ടെത്തി

പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ പോയതിനുശേഷമാണ് ഇവരെ കാണാതായതെന്ന് സഹോദരി പറഞ്ഞു.

കോവളത്ത് ചികിത്സയ്‌ക്കെത്തിയതിനുശേഷം കാണാതായ വിദേശവനിത ലീഗ മരിച്ച  നിലയില്‍ കണ്ടെത്തി. ഇവരുടേ മൃതദേഹം കുളച്ചലിലാണ്  കണ്ടെത്തിയത്. അയര്‍ലന്‍ഡ് സ്വദേശിയായ യുവതിയെ  മാര്‍ച്ച് 14 മുതല്‍ കാണാതായത്. ലീഗയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും പരാതിയില്‍ പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ലീഗയുടേതെന്ന് കരുതെന്ന മൃതദേഹം കുളച്ചലില്‍ നിന്ന് കണ്ടെടുത്തത്. വിഷാദ രോഗത്തിന് അടിമയായിരുന്നു ലീഗ.ഇതിന് ചികിത്സയ്ക്കായാണ് ഇവരും സഹോദരിയും പോത്താന്‍കോട്ടെ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 14 ന് പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ പോയതിനുശേഷമാണ് ഇവരെ കാണാതായതെന്ന് സഹോദരി പറഞ്ഞു. ഇവര്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണോ, പാസ്‌പോര്‍ട്ടോ, എടുത്തിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

ൃലീഗയെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തും, കൊല്ലത്തും പോസ്റ്ററുകള്‍ പതിക്കുകയും, കവലകളില്‍ ഭാര്യയെ കണ്ടെത്താന്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു ആന്‍ഡ്രൂ. പൊലീസിന്റെ അന്വേഷണത്തില്‍ പോത്തന്‍കാടുനിന്ന്  യുവതി ഓട്ടോയില്‍ കയറിപ്പോയതായി കണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. യുവതി കയറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി ബീച്ചിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോവളത്തെ ബീച്ചിലും പരിസരത്തും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ മുന്പ്  പൊലീസ് തിരച്ചില്‍  നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ആന്‍ഡ്രൂ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.