CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 8 Seconds Ago
Breaking Now

ബാംഗ്ലൂരില്‍ നിന്ന് നോര്‍ത്ത് കൊറിയയ്ക്ക് യാത്ര ചെയ്യാം ; അതും ഓലയില്‍ ; ചിലവ് 1,49,088 രൂപ

ഓല ആപ്പിലെ ടെക്‌നിക്കല്‍ പ്രശ്‌നം മൂലാണ് ഈ നോര്‍ത്ത് കൊറിയന്‍ ട്രിപ്പ് തരപ്പെടുത്തി കൊടുത്തതെന്ന് കമ്പനി പറയുന്നു.

നോര്‍ത്ത് കൊറിയയ്ക്ക് എളുപ്പത്തില്‍ എങ്ങിനെ യാത്ര ചെയ്യാം? ബാംഗ്ലൂര്‍ താമസിക്കുന്ന രോഹിത് മെന്തയുടെ മനസ്സിലും ഈ ചോദ്യം ഉയര്‍ന്നു. പക്ഷെ അദ്ദേഹം നേരെ കൈയിലുള്ള ഫോണില്‍ ഓല ആപ്പെടുത്ത് നോര്‍ത്ത് കൊറിയയിലേക്ക് ഒരു ക്യാബ് ബുക്ക് ചെയ്തു. സംഗതി സിംപിള്‍. നോര്‍ത്ത് കൊറിയ വരെ കാറിന് എങ്ങിനെ പോകുമെന്നാണ് ചോദ്യമെങ്കില്‍ ഉത്തരം ഓലയോട് തന്നെ ചോദിക്കണം.

നോര്‍ത്ത് കൊറിയ വരെ കാര്‍ ബുക്ക് ചെയ്ത രോഹിത്തിന് ഡ്രൈവറുടെ പേരും, മറ്റ് വിവരങ്ങള്‍ക്കും ലഭ്യമാക്കിയതിന് പുറമെ 1,49,088 രൂപ ബില്‍ വരുമെന്നും അറിയിപ്പ് ലഭിച്ചു. ഉടന്‍ തന്നെ തന്റെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ഷോട്ടെടുത്ത് രോഹിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഓലയുടെ ശ്രദ്ധിയില്‍ ഇത് പെടുത്തുകയും ചെയ്തു.

ഓല ആപ്പിലെ ടെക്‌നിക്കല്‍ പ്രശ്‌നം മൂലാണ് ഈ നോര്‍ത്ത് കൊറിയന്‍ ട്രിപ്പ് തരപ്പെടുത്തി കൊടുത്തതെന്ന് കമ്പനി പറയുന്നു. പ്രശ്‌നം പരിഹരിച്ചിട്ടുള്ളതായും അവര്‍ പറയുന്നു. ഫോണ്‍ ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്ത് പരിശോധിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്നും ഓല രോഹിതിനെ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.