CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 9 Seconds Ago
Breaking Now

തന്റെ ജീവിത കഥ നുണ ; ആരേയും എഴുതാനേല്‍പ്പിച്ചിട്ടില്ല ; നിയമനടപടിയുമായി മുന്നോട്ടെന്ന് സഞ്ജയ് ദത്ത്

യാസില്‍ ഉസ്മാന്‍ തന്റെ ജീവിത കഥയെഴുതിയത് അനുമതിയില്ലാതെയെന്ന് നടന്‍ സഞ്ജയ് ദത്ത്. ദ ക്രേസി അണ്‍റ്റോല്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയി എന്ന പേരില്‍ യാസിര്‍ എഴുതിയ ജീവിതകഥയില്‍ തന്നെ അപമാനിച്ച് പണം നേടാനുള്ള ശ്രമമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സഞ്ജയ് ട്വീറ്റ് ചെയ്തു.

തന്റെ യഥാര്‍ത്ഥ ജീവിതകഥ പ്രസിദ്ധീകരിക്കുമെന്നും താരം ആരാധകരെ അറിയിച്ചു. 'ജുഗര്‍നോട് പബ്ലിക്കേഷന്‍സിനെയോ യാസീര്‍ ഉസ്മാനെയോ എന്റെ ജീവിതകഥയെഴുതാന്‍ ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ പഴയ അഭിമുഖങ്ങളില്‍ നിന്നും ന്യൂസ് പേപ്പറുകളിലെ വാര്‍ത്താശകലങ്ങളില്‍ നിന്നും എടുത്തവയാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

1990 കളിലെ ടാബ്ലോയിഡുകളും ഗോസിപ്പുമാഗസിനുകളും പിന്നെ കുറച്ച് ഭാവനയും ചേര്‍ത്ത് രചിച്ചിരിക്കുന്ന ഇതിനെതിരെ അടുത്ത ഘട്ട നിയമനടപടിയെന്തെന്ന് നിയമവിദഗ്ദരുമായി ആലോചിച്ച് തീരുമാനിക്കും സഞ്ജയ് വ്യക്തമാക്കി. ഇത്തരമൊരു പുസ്തകം തന്റെ പ്രിയപ്പെട്ടവരെ വളരെ വേദനിപ്പിക്കുന്നതായിരിക്കും അതിനാലാണ് അടിയന്തിരമായ നിയമ നടപടി കൈക്കൊള്ളുന്നതെന്നും താരം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.