മാഞ്ചസ്റ്റർ മാർച്ച് 22: ഇന്ത്യയുടെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന ലൈവ് ഗാനമേള ദി പ്ലാസ, മേഴ്സി സ്ക്വയർ സ്റ്റോക്പോർട് മാഞ്ചസ്റ്ററിൽ ശനിയാഴ്ച്ച മാർച്ച് 31 നു 3 മണി മുതൽ 7 മണി വരെ നടത്തപ്പെടും.
നോർത്തേൺ തമിഴ് അസോസിയേഷൻ നടത്തുന്ന ഈ ലൈവ് ഗാനമേളയിൽ കൂടുതലും തമിഴ് ഗാനങ്ങളായിരിക്കും കെ എസ് ചിത്ര പാടുന്നത്. മലയാളം, ഹിന്ദി ഗാനങ്ങളും ഉണ്ടാവുമെന്ന് സംഘടകർ അറിയിച്ചു.
നോർത്തേൺ തമിഴ് അസോസിയേഷൻ ഒരു ചാരിറ്റി നോൺ-പ്രോഫിറ്റബിൾ സംഘടനയാണ്. ആയതിനാൽ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നു സംഘടകർ അറിയിച്ചു.
ടിക്കറ്റ് വാങ്ങുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
https://www.eventbrite.co.uk/e/chithras-live-concert-tickets-39830890265
VENUE: Stockport, Manchester, The Plaza, Mersey Square SK1 1SP Stockport
Date & Time: Saturday, 31 March 2018 from 15:00 to 19:00 (BST)
കൂടുതൽ വിവരങ്ങൾ അറിയുവാൻ
president@northerntamilassociation.org.uk ഓർ enquiries@northerntamilassociation.org.uk എന്ന ഇമെയിലിൽ ബന്ധപെടുക.
വാർത്ത: ബാലകൃഷ്ണ ഗോപാൽ