CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 46 Seconds Ago
Breaking Now

രാജകുടുംബത്തിലെ പുതിയ അതിഥി ഏത് നിമിഷവും പുറത്തെത്തും; രാജകീയ ദൗത്യങ്ങള്‍ വേഗത്തില്‍ ഒതുക്കി കെയ്റ്റ് മറ്റേണിറ്റി ലീവിന് ഒരുങ്ങുന്നു

പ്രസവത്തിന് മുന്‍പുള്ള തന്റെ അവസാനത്തെ ഔദ്യോഗിക ചടങ്ങിനാണ് കെയ്റ്റ് എത്തിയതെന്നാണ് വിവരം.

പ്രസവത്തിന് ഇനി ആഴ്ചകള്‍ മാത്രമാണ് ഉള്ളതെങ്കിലും കേംബ്രിഡ്ജ് ഡച്ചസിന് രാജകീയ തിരക്കുകളില്‍ നിന്നും ഒഴിവില്ലാത്ത അവസ്ഥയാണ്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് രാജകീയ ചുമതലകള്‍ എത്രയും പെട്ടെന്ന് തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കെയ്റ്റ്. ലണ്ടന്‍ റോയല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സിംപോസിയത്തില്‍ പങ്കെടുക്കാനെത്തിയ 36-കാരിയെ ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. 

പ്രസവത്തിന് മുന്‍പുള്ള തന്റെ അവസാനത്തെ ഔദ്യോഗിക ചടങ്ങിനാണ് കെയ്റ്റ് എത്തിയതെന്നാണ് വിവരം. ഇതിന് ശേഷം മറ്റേണിറ്റി ലീവ് എടുക്കുന്ന കെയ്റ്റിന്റെ പ്രസവം ഏത് സമയത്ത് വേണമെങ്കിലും നടക്കാമെന്നാണ് വില്ല്യം രാജകുമാരന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രാജകുടുംബത്തിലെ പുതിയ അംഗം എപ്പോള്‍ വേണമെങ്കിലും പിറന്നുവീഴാമെന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കേംബ്രിഡ്ജ് ഡ്യൂക്ക് വ്യക്തമാക്കിയത്. ഗര്‍ഭിണിയാണെങ്കിലും ഔദ്യോഗിക ചടങ്ങുകളുടെ തിരക്കിലാണ് കെയ്റ്റ്. വില്ല്യമിന്റെ വാക്കുകള്‍ സത്യമായാണ് പരമാവധി സമയം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടാനാണ് ഉദ്ദേശം. 

കൗമാരക്കാര്‍ക്ക് പാരന്റിംഗിനെക്കുറിച്ചും, ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള രീതികളെക്കുറിച്ചും അവബോധം നല്‍കണമെന്നാണ് കെയ്റ്റ് ചടങ്ങില്‍ അഭിപ്രായപ്പെട്ടത്. ഭാവിയില്‍ കുട്ടികളുടെ മാനസിക നിലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു ഡച്ചസിന്റെ അഭിപ്രായം. അടുത്ത തലമുറ മാതാപിതാക്കളെ ഇന്ന് തന്നെ തയ്യാറാക്കി നിര്‍ത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.