CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 16 Seconds Ago
Breaking Now

സഭാ ഭൂമിയിടപാട് ; സ്റ്റേ നീക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി ; തടസ്സ ഹര്‍ജിയുമായി കര്‍ദ്ദിനാളും

അപ്പീല്‍ അന്തിമ വാദത്തിനായി ഏപ്രില്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട് .

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒന്നാം പ്രതിയായ അങ്കമാലി രൂപതയിലെ ഭൂമി ഇടപാട് കേസ് അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആലഞ്ചേരി അടക്കം നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ിന്റെ വിധി ചൂഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ നീക്കി കേസ് അന്വേഷണം തുടരാന്‍ ഉത്തരവിടണമെന്നാണ് സഭാ വിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ എന്നയാള്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ക്രിസ്തുമതത്തില്‍പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ കേസില്‍ ഹാജരാക്കാനും ഹര്‍ജിക്കാരന്‍ ശ്രമം തുടങ്ങി. അതേ സമയം കേസില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആലഞ്ചേരി സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി.

ഭൂമി വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് ആറിനാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഇതിനെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടം എന്നിവര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന്മേലാണ് കേസ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

അപ്പീല്‍ അന്തിമ വാദത്തിനായി ഏപ്രില്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.