CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Seconds Ago
Breaking Now

93 മിനിറ്റ് 20.4 ഓവര്‍; 58 റണ്‍ അടിക്കാന്‍ ഇംഗ്ലണ്ട് പണയപ്പെടുത്തിയത് 10 വിക്കറ്റ്; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്‌കോറില്‍ പുറത്തായി നാണംകെട്ട് ഇംഗ്ലണ്ട്

ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ടത് രണ്ട് ബാറ്റ്‌സ്മാന്‍മാര്‍, അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യന്‍മാരായി മടങ്ങി

ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ പുറത്തായതിന്റെ നാണക്കേടില്‍ ഇംഗ്ലണ്ട്. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലന്റിന് എതിരെ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് 10 വിക്കറ്റ് അടിയറവ് വെച്ച് ഇംഗ്ലണ്ട് നേടിയത് 58 റണ്‍. ട്രെന്‍ഡ് ബൗള്‍ട്ടും, ടിം സൗത്തിയും ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പോലും കഴിയാതെ ഒന്നിന് പിറകെ ഒന്നായി മടങ്ങി.

ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ലെന്നതാണ് പരമാര്‍ത്ഥം. കേവലം 20.4 ഓവര്‍ മാത്രം എറിഞ്ഞ് 93 മിനിറ്റ് കൊണ്ട് ഇംഗ്ലണ്ട് ടീം പവലിയനില്‍ മടങ്ങിയെത്തി. ബൗള്‍ട്ട് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 32 റണ്‍ നല്‍കി ആറ് വിക്കറ്റ് പിഴുതെടുത്തു. ടിം സൗത്തി 25 റണ്‍ മാത്രം നല്‍കി 4 വിക്കറ്റും വീഴ്ത്തി ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു.

ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ടത് രണ്ട് ബാറ്റ്‌സ്മാന്‍മാര്‍, മാര്‍ക്ക് സ്റ്റോണ്‍മാന്‍ (11), ക്രെയ്ഗ് ഓവര്‍ട്ടണ്‍ (33). അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യന്‍മാരായി മടങ്ങി. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബോര്‍ഡ് എന്നിവരാണ് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പുറത്തായത്. ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് 58. ഓക്ക്‌ലാന്‍ഡ് ഗ്രൗണ്ടില്‍ 1955ല്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 26 റണ്ണിന് ഒതുക്കിയതാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

1887ല്‍ ഓസ്‌ട്രേലിയക്കെതിരെ 45 റണ്ണിന് പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും ചുരുങ്ങിയ ടോട്ടല്‍. ട്രെന്‍ഡ് ബൗള്‍ട്ടിനും, ടിം സൗത്തിക്കും വലിയ പണിയൊന്നും എടുക്കാതെ ഇംഗ്ലണ്ടിനെ മടക്കാന്‍ കഴിഞ്ഞെന്നതാണ് സത്യം. ഇതോടെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷുകാര്‍ സമ്മര്‍ദത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.