CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 25 Minutes 56 Seconds Ago
Breaking Now

ഫേസ്ബുക്കിലെ ചാരന്‍മാരെ അന്വേഷിച്ചിറങ്ങിയ ഉപയോക്താക്കള്‍ ഞെട്ടലില്‍; സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ആയിരക്കണക്കിന് ആപ്പുകള്‍;നിങ്ങളുടെ ഫേസ്ബുക്കിലെ ആപ്പ് സെറ്റിംഗ്‌സ് ഉടന്‍ പരിശോധിക്കൂ!

ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആപ്പുകളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വന്‍ ആശങ്കയില്‍. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറിപ്പോയ ആപ്പുകളുടെ എണ്ണമാണ് പലരെയും ആശങ്കയിലേക്ക് തള്ളിവിടുന്നത്. തങ്ങളുടെ ഡാറ്റ ചോര്‍ത്തുന്ന ആപ്പുകള്‍ അന്വേഷിച്ചിറങ്ങിയ ഉപയോക്താക്കള്‍ സത്യം തിരിച്ചറിയുകയാണ്. പലരും ആയിരക്കണക്കിന് ആപ്പുകളുടെ ചതിയില്‍ പെട്ടതായാണ് വിവരം.

ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആപ്പുകളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സ്വകാര്യത കൈക്കലാക്കിയ ആപ്പുകള്‍ കണ്ട് ജനം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് പേഴ്‌സണാലിറ്റി ക്വിസ് ആപ്പ് 270,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നത്. ഇതുവഴി ഇവരുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സായ 50 മില്ല്യണ്‍ അക്കൗണ്ടുകളില്‍ നിന്നും ചോര്‍ത്തല്‍ നടന്നെന്ന് വ്യക്തമായതോടെയാണ് ലോകം ഞെട്ടിയത്.

ഈ ഡാറ്റ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് വിറ്റെന്നും ഇത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍ ഉപയോഗിച്ചെന്നുമാണ് വ്യക്തമായത്. ഫേസ്ബുക്കില്‍ ഒരു ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് പെര്‍മിഷന്‍ ചോദിക്കും. സ്വാഭാവികമായി ഉപയോക്താക്കള്‍ ഇതിന് ഓകെ നല്‍കുന്നതോടെ നിങ്ങളുടെ ലോഡ് കണക്കിന് ഡാറ്റ മറുവശത്തുള്ളവരുടെ കൈകളിലേക്ക് എത്തും. ആപ്പ് സെറ്റിംഗ്‌സില്‍ ഉപയോഗിച്ചിട്ടുള്ള ആപ്പുകള്‍ പരിശോധിച്ച പലരും ഞെട്ടി ഇരിക്കുകയാണ്.

തങ്ങള്‍ ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം കണ്ട് കണ്ണുതള്ളിയവര്‍ ഈ വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. പേര്, പ്രൊഫൈല്‍ ചിത്രം, കവര്‍ ഫോട്ടോ, ജെന്‍ഡര്‍, നെറ്റ്‌വര്‍ക്ക്, യൂസര്‍ നെയിം, യൂസര്‍ ഐഡി എന്നിവ വരെ ആപ്പുകള്‍ കാണും. ഫേസ്ബുക്കിന് വന്‍തോതില്‍ പണം നേടാന്‍ അവസരമൊരുക്കിയ ഈ ആപ്പ് പ്രശ്‌നത്തിന് തടയിട്ടില്ലെങ്കില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കാര്യം കുഴപ്പത്തിലാകും.




കൂടുതല്‍വാര്‍ത്തകള്‍.