CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 47 Seconds Ago
Breaking Now

നോമ്പ് കാലമായതിനാല്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ നീലച്ചിത്രങ്ങള്‍ ഉപേക്ഷിച്ചു; ലോകത്ത് കമ്പ്യൂട്ടര്‍ വൈറസുകളില്‍ 17% കുറവെന്ന് സെക്യൂരിറ്റി വിദഗ്ധര്‍

കഴിഞ്ഞ വര്‍ഷം നോമ്പ് കാലത്ത് മാല്‍വെയര്‍ ഇന്‍ഫെക്ഷന്‍ 14 ശതമാനം കുറഞ്ഞിരുന്നു

ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കമ്പ്യൂട്ടര്‍ വൈറസ് പ്രശ്‌നത്തില്‍ വന്നിട്ടുള്ള കുറവിന്റെ കാരണം വെളിപ്പെടുത്തി സുരക്ഷാ വിദഗ്ധര്‍. നോമ്പ് കാലമായതിനാല്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ നീലച്ചിത്രങ്ങള്‍ ഉപേക്ഷിച്ചതാണ് വൈറസുകള്‍ കുറയാന്‍ ഇടയാക്കിയതെന്നാണ് സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനി എനിഗ്മ സോഫ്റ്റ്‌വെയര്‍ ഗ്രൂപ്പ് അവകാശപ്പെടുന്നു.

അമ്പത് നോമ്പ് മൂലം യുഎസില്‍ മാല്‍വെയര്‍ ഇന്‍ഫെക്ഷനില്‍ 17 ശതമാനം കുറവ് സംഭവിച്ചെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അശ്ലീല വെബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്ന സമയം ആളുകള്‍ കുറച്ചത് മൂലമാണത്രേ ഈ പരിപാടി. ഇത്തരം സൈറ്റുകളാണ് വൈറസ് ബാധിക്കാന്‍ പ്രധാനമായി വഴിയൊരുക്കുന്നത്. ലോകമെമ്പാടും അശ്ലീല സൈറ്റുകള്‍ വഴിയാണ് മാല്‍വെയര്‍ പടരുന്നത്.

ഈസ്റ്ററിലേക്ക് എത്തുന്ന വേളയില്‍ ജനങ്ങള്‍ അമ്പത് നോമ്പ് എടുക്കുന്ന കാലമായതിനാല്‍ സോഷ്യല്‍ മീഡിയ മുതല്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള മറ്റ് വഴികളിലൂടെയുള്ള സഞ്ചാരവും കുറഞ്ഞിട്ടുണ്ടെന്ന് ഗവേഷണം പറയുന്നു. അശ്ലീല സൈറ്റുകളുടെ ഉപയോഗവും കാര്യമായി കുറഞ്ഞിട്ടുണ്ട്. നോമ്പ് കാലത്ത് എന്തുകൊണ്ടാണ് മാല്‍വെയര്‍ ഇന്‍ഫെക്ഷന്‍ കുറയുന്നതെന്ന് ഈ അവസ്ഥ തെളിയിക്കുന്നു.

കഴിഞ്ഞ വര്‍ഷം നോമ്പ് കാലത്ത് മാല്‍വെയര്‍ ഇന്‍ഫെക്ഷന്‍ 14 ശതമാനം കുറഞ്ഞിരുന്നു. 40 ദിവസത്തെ മതപരമായ ആചാരം ലോകമെമ്പാടും മില്ല്യണ്‍ കണക്കിന് ക്രിസ്ത്യന്‍ വിശ്വാസികള്‍ ആചരിക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.