പരിമിതികള്‍ക്കിടയിലും ചിലരുടെ പരിശ്രമങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തും. അങ്ങനെ ഒരു ചിത്രം വൈറലായിരുന്നു. കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ മോണിറ്ററില്‍ ഉള്ള കാര്യങ്ങള്‍ അധ്യാപകന് ബ്ലോക്ക് ബോര്‍ഡില്‍ വരച്ചിട്ട ഈ ചിത്രം ഇല്ലായ്മയെന്ന സത്യം വിളിച്ചോതുന്നതാണ് .
ഘാനയിലെ ബെറ്റാനീസ് ജൂനിയര്‍ ഹൈസ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകന് റിച്ചാര്‍ഡ് അകിയോട്ടോ ആണ് ഹീറോ ആയത് .. ക്ലാസ് മുറിയിലെ കറുത്ത ബോര്‍ഡ് അദ്ദേഹം മൈക്രോസോഫ്റ്റ് വേര്‍ഡിന്റെ ഇന്റര്‍ഫേസാക്കി വരച്ചെടുത്തു. കമ്പ്യൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന അധ്യാപകന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അധ്യാപകനെ എല്ലാവരും വാനോളം പുകഴ്ത്തി. കാര്യങ്ങള്‍ അവിടെയും നിന്നില്ല. സംഭവം അറിഞ്ഞ ഘാനയിലെ എന്‍ഐഐടി എന്ന ഇന്ത്യന്‍ സ്ഥാപനം അകോട്ടോയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനമായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പും, സ്കൂളിന് ആവശ്യമായ പുസ്തകങ്ങളും സമ്മാനമായി നല്കി.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളിലൂടെ അധ്യാപകന്റെ ആത്മാര്‍ത്ഥതയും വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടും മനസ്സിലാക്കിയാണ് സ്കൂളിലെ ഐടി വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഘാന എന്‍ഐഐടി സെന്റര്‍ മാനേജര്‍ ആഷിഷ് കുമാര്‍ പറഞ്ഞു. ജില്ലാ ചീഫ് എക്സിക്യൂട്ടീവ് സ്കൂളിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.