CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 10 Seconds Ago
Breaking Now

ബുള്ളറ്റില്‍ അഞ്ചു ദിവസം കൊണ്ട് കന്യകുമാരിയില്‍ നിന്ന് ലേയിലെക്ക് ഈ പെണ്‍ കുതിരകള്‍ പറന്നു ; അംഗീകരിക്കാം ഈ കരുത്തിനെ

മോട്ടോര്‍സൈക്കിളില്‍ സ്ത്രീകള്‍ നടത്തിയ ഏറ്റവും വേഗതയേറിയ നോര്‍ത്ത്‌സൗത്ത് ടൂറായി ഈ യാത്ര ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് കഴിഞ്ഞു.

നീ സ്ത്രീയാണ് എന്നു പറഞ്ഞ് തഴയുന്നവരെയല്ല സമൂഹം ആഗ്രഹിക്കുന്നത്. പിന്തുണയോടെ കരുതലോടെ കൂടെ നില്‍ക്കുന്ന പുരുഷ സമൂഹത്തെയാണ് ഓരോ സ്ത്രീകളും സ്വപ്നം കാണുന്നത്. സാധിക്കില്ലെന്ന് കരുതുന്നതൊക്കെ എത്തി പിടിക്കാന്‍ ഒരു പരിധിവരെ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട് .അതിപ്പോള്‍ കരുത്തിന്റെ കാര്യത്തില്‍ ആയാല്‍ പോലും.

അമൃതയും ശുഭ്രയും കന്യകുമാരിയില്‍ നിന്നും ലേയിലേക്ക് എന്‍ഫീല്‍ഡിലാണ് പറന്നത്. അതും അഞ്ചു ദിവസം കൊണ്ട് .

അമൃത കാശിനാഥും, ശുഭ്ര ആചാര്യയും തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പല ആശങ്കകളും ആത്മവിശ്വാസത്തോടെ അവര്‍ കാറ്റില്‍ പറത്തി.

അഞ്ച് ദിവസം കൊണ്ട് 129 മണിക്കൂര്‍ എടുത്താണ് ഇരുവരും ലേയിലെത്തിയത്. മോട്ടോര്‍സൈക്കിളില്‍ സ്ത്രീകള്‍ നടത്തിയ ഏറ്റവും വേഗതയേറിയ നോര്‍ത്ത്‌സൗത്ത് ടൂറായി ഈ യാത്ര ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് കഴിഞ്ഞു. ഒരു റെക്കോര്‍ഡ് നേടാന്‍ വേണ്ടി തുടങ്ങിയതല്ല ഈ യാത്രയെന്നതാണ് രസകരം, യാത്രക്കിടെ ഒരു വെല്ലുവിളി പോലെ ഇരുവരും എടുത്ത തീരുമാനത്തിന്റെ പുറത്താണ് ഈ ശ്രമം നടത്തിയത്.

അത് വിജയിച്ചപ്പോള്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചെന്ന് മാത്രം. സ്ഥിരമായി യാത്ര ചെയ്ത പരിചയം കൈമുതലാക്കിയാണ് അമൃതയും, ശുഭ്രയും ഈ ശ്രമം നടത്തിയത്. ഏതായാലും അംഗീകരിക്കാം ഈ മികവിനെ.. പിന്തുണയ്ക്കാം ഇവരുടെ നേട്ടങ്ങള്‍ കൊയ്യാനുള്ള മനസിനെ.. 

 




കൂടുതല്‍വാര്‍ത്തകള്‍.