CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 42 Seconds Ago
Breaking Now

ആ 75 ദിവസങ്ങള്‍ ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫായിരുന്നു ; 24 ബെഡുകള്‍ ഉള്ള ഐസിയുവില്‍ ജയലളിത മാത്രമായിരുന്നു ; അപ്പോളോ ആശുപത്രി മാനേജറുടെ വെളിപ്പെടുത്തലിങ്ങനെ

തന്നെ ആരും നിരീക്ഷിക്കേണ്ടെന്ന ജയലളിതയുടെ ആവശ്യപ്രകാരമാണ് ക്യാമറകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

ആ 75 ദിനങ്ങള്‍ ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫായിരുന്നു. 24 ബെഡുകളുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ ജയലളിത മാത്രമെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍ നാഷണല്‍ കോളറെക്ടല്‍ സിമ്പോസിയത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന് മുന്നില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

2016 സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ നാലിന് ഹൃദയാഘാദത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. തന്നെ ആരും നിരീക്ഷിക്കേണ്ടെന്ന ജയലളിതയുടെ ആവശ്യപ്രകാരമാണ് ക്യാമറകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശശികല മുതിര്‍ന്ന എആഡിഎംകെ നേതാക്കളെ ശശികലയെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ജയലളിതയെ പ്രവേശിപ്പിച്ചതിന് ശേഷം ആ ഐസിയുവില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും മറ്റൊരു ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. അവരെ കാണാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും ആശുപത്രി മേധാവി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.