സൗത്താംപ്ടണിൽ വിശുദ്ധവാരാചരണ ശുശ്രൂഷകൾ ഫാ. ടോമി ചിറക്കൽമണവാളൻ മുഖ്യകാർമ്മികനാകും.
സൗത്താംപ്ടൺ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർച്ച് 24 ന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും.
പീഡാനുഭവ - ഉയിർപ്പു തിരുന്നാൾ തിരുക്കർമ്മങ്ങളുടെ സമയക്രമങ്ങൾ:
ഓശാന തിരുന്നാൾ മാർച്ച് 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ മാർച്ച് 30 ന് രാവിലെ 9 നും ആരംഭിക്കും. ഉയിർപ്പു തിരുന്നാളിന്റെ ശുശ്രൂഷകൾ 31 ന് രാത്രി 8 30 ന് ആരംഭിക്കും.
ഓശാന, ദുഃഖവെള്ളി , ഉയിർപ്പു തിരുന്നാൾ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
Holy Trinity Church, Millbrook Rd W, Southampton SO15 0JZ
പെസഹായുടെ ശുശ്രൂഷകൾ(ഇംഗ്ലീഷ്) 29 ന് രാത്രി 8 ന് ആരംഭിക്കും.
പെസഹാ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
Saint Vincent de Paul Catholic Church, Aldermoor Cl, Southampton SO16 5ST
വിശുദ്ധവാര തിരുകർമ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളുടെയും സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ടോമി ചിറക്കൽ മണവാളൻ - 07480730503, ജെയ്സൺ ജോൺ - 07737422836, ഷിനോ ജോസ് - 07723076615, റ്റോമി തടിക്കാട്ട് - 07440550700.
വാർത്ത: റ്റോമി തടിക്കാട്ട്