CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 26 Minutes 40 Seconds Ago
Breaking Now

ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ....

ബ്രിസ്റ്റോൾ യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ ഈ വർഷത്തെ കഷ്ടാനുഭവ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. രാജു ചെറുവാലിൽ, ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷയ്ക്ക് യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് എന്നിവർ നേതൃത്വം നൽകും. 

മാർച്ച് 25ന് ഉച്ചക്ക് 12 മണിക്ക് കർത്താവിന്റെ ജറുസലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ഓശാന ശുശ്രൂഷകൾ ആരംഭിക്കും. മാർച്ച് 28ന് വൈകീട്ട് 5 മണി മുതൽ കർത്താവ് തന്റെ ശിഷ്യന്മാരുമായി മാർക്കോസിന്റെ മാളികയിൽ വി. കുർബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകൾ ഉണർത്തി കൊണ്ട് പെസഹായുടെ ശുശ്രൂഷകൾ കൊണ്ടാടുന്നു. മാർച്ച് 30ന് രാവിലെ 10  മണി മുതൽ കർത്താവ് ലോകം മുഴുവന്റെയും പാപം പേറി കുരിശിൽ മരിച്ചതിന്റെയും ഓർമ്മകൾ ഉണർത്തി കൊണ്ട് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. 

മാർച്ച് 31 വൈകീട്ട് 4.30 മുതൽ കർത്താവ് മൂന്നാം ദിവസം മരണത്തെ ജയിച്ചു ഉയിർത്ത് എഴുന്നേറ്റതിന്റെ പ്രതീകമായി ഉയിർപ്പ് പെരുന്നാൾ കൊണ്ടാടുന്നു. 

അനുഗ്രഹപ്രദമായ ഈ ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 

വിലാസം:

St. Gregory The Great Church 

 Filton 

BS70PD 

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. രാജു ചെറുവാലിൽ (വികാരി): 07946557954 

നൈസെന്റ് (ട്രസ്റ്റി): 07809444940   

മാത്യു പോത്താനിക്കൽ  (സെക്രട്ടറി): 07878644931 

വാർത്ത: ജിൻ ബേബി 

 

 




കൂടുതല്‍വാര്‍ത്തകള്‍.