CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 55 Seconds Ago
Breaking Now

ട്രംപ് പറഞ്ഞത് സത്യമാകുന്നുവോ? ലണ്ടനില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് എട്ട് പേര്‍; നോര്‍ത്ത് ലണ്ടനിലെ ട്രെയിന്‍ സ്‌റ്റേഷന് പുറത്തുവെച്ച് പ്രകോപനമില്ലാതെ നടന്ന അക്രമണത്തില്‍ കൊല്ലപ്പെട്ടത് 23-കാരനായ വിദ്യാര്‍ത്ഥി; ഭയക്കണം ഈ ചോരക്കളി!

എന്‍ഫീല്‍ഡില്‍ പോണ്ടേഴ്‌സ് എന്‍ഡ് സ്‌റ്റേഷന് സമീപമാണ് റസല്‍ ജോണ്‍സിനും സുഹൃത്തിനും നേരെ അക്രമണമുണ്ടായത്.

ലണ്ടന്‍ ഇപ്പോള്‍ ആശങ്കയുടെ നിഴലിലാണ് കഴിയുന്നത്. ആര്, എപ്പോള്‍, എവിടെ വെച്ച് കൊല്ലപ്പെടും, എവിടെ നിന്ന് അക്രമണം നേരിടും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ലണ്ടനിലെ ചില ഭാഗങ്ങളില്‍ പോകാന്‍ പോലീസിന് പോലും ഭയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നുപറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കാനായിരുന്നു ബ്രിട്ടനിലെ രാഷ്ട്രീയക്കാര്‍ ശ്രമിച്ചത്. പക്ഷെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലണ്ടനില്‍ നടന്ന ചോരക്കളികളില്‍ എട്ട് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ ട്രംപ് നല്‍കിയ മുന്നറിയിപ്പില്‍ സത്യമുണ്ടെന്ന തിരിച്ചറിവില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. നോര്‍ത്ത് ലണ്ടനിലെ ട്രെയിന് സ്‌റ്റേഷന് പുറത്തുവെച്ച് പ്രകോപനമില്ലാതെ നടന്ന അക്രമണത്തില്‍ കൊല്ലപ്പെട്ട 23-കാരനായ വിദ്യാര്‍ത്ഥി റസല്‍ ജോണ്‍സാണ് ഈ ശ്രേണിയിലെ അവസാനത്തെ ഇര!

എന്‍ഫീല്‍ഡില്‍ പോണ്ടേഴ്‌സ് എന്‍ഡ് സ്‌റ്റേഷന് സമീപമാണ് റസല്‍ ജോണ്‍സിനും സുഹൃത്തിനും നേരെ അക്രമണമുണ്ടായത്. അജ്ഞാതരായ അക്രമി സംഘം യുവാവിനെ മാരകമാക്കി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം വെടിയുതിര്‍ത്തു. തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് എത്തിച്ചേര്‍ന്നതാണ് ജോണ്‍സിന്റെ ജീവനെടുത്തതെന്ന് സുഹൃത്തായ ജോര്‍ദാന്‍ വെല്‍ഷ് അഭിപ്രായപ്പെട്ടു. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ അവസാനത്തെ രണ്ട് ആഴ്ചകളിലേക്ക് കടക്കവെയാണ് ക്രൂരമായ അക്രമണത്തില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റെങ്കിലും ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ല. 

ശനിയാഴ്ച നടന്ന അക്രമണത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. യുവാവിനും സുഹൃത്തിനും നേരെ പ്രകോപനമില്ലാതെയാണ് അതിക്രമം ഉണ്ടായിട്ടുള്ളതെന്ന് അന്വേഷണം നയിക്കുന്ന ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി പാട്രിഡ്ജ് വ്യക്തമാക്കി. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അക്രമണം പൂര്‍ത്തിയാക്കിയ സംഘം സ്ഥലം കാലിയാക്കി. ഇവര്‍ രക്ഷപ്പെട്ട വഴിയിലുള്ള പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ലണ്ടനില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 14നാണ് ഈസ്റ്റ് ലണ്ടനിലെ ചാഡ്വെല്‍ ഹീത്തില്‍ 18-കാരന്‍ ലിന്‍ഡണ്‍ ഡേവിസ് കുത്തേറ്റ് മരിക്കുന്നത്. 

എസെക്‌സ് ക്ലോസില്‍ കാറില്‍ ഇരിക്കുകയായിരുന്ന 20 വയസ്സുകാരന്‍ ജോസഫ് വില്ല്യംസ് ടോറസ് അതേ ദിവസം കൊല്ലപ്പെട്ടു. സെന്റ് പാട്രിക് ദിനത്തില്‍ 42-കാരന്‍ ടൈറോണ്‍ സില്‍കോട്ട് കത്തിക്കുത്തില്‍ മരിച്ചു. ഒന്നിന് പിറകെ ഒന്നായി കത്തിക്കുത്തും അക്രമവും അരങ്ങേറുന്ന ലണ്ടനില്‍ എല്ലാം സമാധാനപരം എന്ന് പോലീസ് മാത്രമാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.