CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes Ago
Breaking Now

വീണ്ടും ചിത്രീകരിച്ച ഐറ്റം നമ്പര്‍ ഏക് ദോ തീന്‍ ലൈംഗീക ചേഷ്ടയായി പോയി ; ഗാനത്തെ അപമാനിച്ചെന്ന് സംവിധായകന്‍

മാധുരി ദീക്ഷിത് തേസാബ് എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ച ഐറ്റം നമ്പര്‍ ഏക് ദോ തീന്‍ ബാഗി ടുവിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. എന്നാല്‍ ഗാനം കണ്ട തേസാബിന്റെ സംവിധായകന്‍ ചന്ദ്ര  നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്ന ഗാനത്തെ അപമാനിച്ചുവെന്നാണ് സംവിധായകന്റെ ആരോപണം,

'ഈ ഗാനത്തോട് അവര്‍ ഇങ്ങനെ ചെയ്തു വെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. കരുതിയതിനുമപ്പുറമുള്ള വൃത്തിക്കേടാണ് അവര്‍ കാട്ടിക്കൂട്ടിയത്. മാധുരി ദീക്ഷിത്തിന്റെ ഡാന്‍സ് നോക്കൂ.. എത്ര മനോഹരമാണ് , നിഷ്‌കളങ്കമാണ് എന്നാല്‍ പുതിയ ഗാനത്തില്‍ അതൊരു ലൈംഗിക ചേഷ്ടയായി തരം താണു. ആര്‍ക്കും നിങ്ങള്‍ ചെയ്ത ഒരു നല്ല കലാസൃഷ്ടിയെപ്പറ്റി എന്തും കാട്ടിക്കൂട്ടാം. ഇവിടെ ആരും ചോദിക്കാനില്ല. ഒരു നിയമവും നിങ്ങളെ അതില്‍ നിന്ന് സംരക്ഷിക്കുകയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിന് സമാനമായ ഒരു സംഭവമുണ്ടായിട്ടുണ്ട് ആര്‍ഡി ബര്‍മന്റെ ദം മാരോ ദം ഇതുപോലെ വീണ്ടും ചെയ്ത് നശിപ്പിച്ചു.' സംവിധായകന്‍ പറഞ്ഞു.

അഹമ്മദ് ഖാന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാഗി2 വില്‍ ജാക്വലിനാണ് ഈ ഗാനരംഗം അവതരിപ്പിക്കുന്നത്. അതേസമയം ആര്‍ക്കും മാധുരി ദീക്ഷിതിനെപ്പോലെ ആ രംഗം അഭിനയിച്ച് മികച്ചതാക്കാന്‍ സാധിക്കുമെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നും എന്നാലും അതിനായി താന്‍ നടത്തിയ ശ്രമം മാധുരി കാണണമെന്നുള്ള അതിയായ ആഗ്രഹമുണ്ടെന്നും ജാക്വലിന്‍ പറഞ്ഞിരുന്നു.

തേസാബിലെ ഗാനത്തിന്റെ സൗണ്ട്ട്രാക്ക് തന്നെയാണ് മാറ്റങ്ങളൊന്നും കൂടാതെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തേസാബില്‍ സരോജ് ഖാനായിയിരുന്നു ടൈഗര്‍ ഷറോഫ് നായകനായെത്തുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ദിഷാ പടാനിയാണ് നായിക. 2016 ല്‍ പുറത്തിറങ്ങിയ ബാഗി ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തില്‍ ശ്രദ്ധ കപൂറായിരുന്നു നായിക. രണ്‍ദീപ് ഹൂഡയാണ് വില്ലന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.