CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 11 Seconds Ago
Breaking Now

ലെറ്റര്‍ ബോക്‌സ് തപ്പാന്‍ നേരമായി; 600 ഭാഗ്യശാലികള്‍ക്ക് വിവാഹത്തിനുള്ള ക്ഷണക്കത്ത് അയച്ച് ഹാരിയും, മെഗാനും; വിന്‍ഡ്‌സറില്‍ ക്ഷണം കൊതിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ സാധാരണക്കാരന്‍ വരെ

മെഗാന്റെ ഉറ്റചങ്ങാതി പ്രിയങ്ക ചോപ്രക്ക് ക്ഷണക്കത്ത് ലഭിക്കുമോയെന്നാണ് ഇന്ത്യയിലെ ചര്‍ച്ച.

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ അരങ്ങേറുന്ന ചര്‍ച്ചയാണ് ആര്‍ക്കൊക്കെ വിവാഹച്ചടങ്ങിലേക്ക് ക്ഷണം ലഭിക്കുമെന്ന്. തന്നെ വിളിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും വ്യക്തമാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് രാജകുമാരനും, നവവധുവും 600 പേര്‍ക്കാണ് തങ്ങളുടെ വിവാഹച്ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. 

മെയ് 19-ന് സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടക്കുന്ന വെഡ്ഡിംഗ് സര്‍വ്വീസിനും, ശേഷം സെന്റ് ജോര്‍ജ്ജ് ഹാളില്‍ രാജ്ഞി ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കാന്‍ 600 പേര്‍ക്കാണ് അവസരം നല്‍കുന്നത്. ഇതിന് ശേഷം വൈകുന്നേരം 200 അതിഥികള്‍ക്ക് മാത്രമായി ഒരു സ്വകാര്യ റിസ്പഷന്‍ നടത്തും. വെയില്‍സ് രാജകുമാരനാണ് ഫ്രോഗ്മോര്‍ ഹൗസിലെ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിനെത്തുന്നവര്‍ കൂടുതല്‍ ഫാഷന്‍ ഷോ നടത്തേണ്ടെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. പുരുഷന്‍മാര്‍ക്ക് സൈനിക യൂണിഫോം അണിയാനാണ് നിര്‍ദ്ദേശം, അല്ലെങ്കില്‍ മോണിംഗ് കോട്ടും, ലോഞ്ച് ഹാറ്റുമാകാം. സ്ത്രീകള്‍ ഡേ ഡ്രസും, ഹാറ്റും ധരിച്ച് വേണം ചടങ്ങിനെത്താന്‍. 

1985 മുതല്‍പ്രിന്റിംഗിനും, ബുക്ക് ബൈന്‍ഡിംഗിനും  രാജ്ഞി നിയോഗിച്ചിട്ടുള്ള ബര്‍ണാര്‍ഡ് & വെസ്റ്റ്‌വുഡ് തന്നെയാണ് ഈയാഴ്ച പോസ്റ്റ് ചെയ്തിട്ടുള്ള ക്ഷണക്കത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കുന്ന ചടങ്ങ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മില്ല്യണ്‍ കണക്കിന് പേര്‍ ടെലിവിഷനിലൂടെ സാക്ഷികളാകുമെന്നാണ് കരുതുന്നത്. വിവാഹച്ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം ബെര്‍ക്ക്ഷയര്‍ ടൗണ്‍ നിവാസികളെയും, സന്ദര്‍ശകരെയും കാണാന്‍ കാര്യേജ് പ്രൊസഷന്‍ നടത്തും. മെഗാന്റെ ഉറ്റചങ്ങാതി പ്രിയങ്ക ചോപ്രക്ക് ക്ഷണക്കത്ത് ലഭിക്കുമോയെന്നാണ് ഇന്ത്യയിലെ ചര്‍ച്ച. 




കൂടുതല്‍വാര്‍ത്തകള്‍.