CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 1 Minutes 30 Seconds Ago
Breaking Now

രജനി ചിത്രം കാലാ വൈകുമോ ?

2018 കാത്തിരിക്കുന്ന റിലീസാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കാലാ. ഏപ്രിലില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഏപ്രില്‍ 27 റിലീസ് തീയതിയായി നിശ്ചയിച്ചെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തലൈവരുടെ വരവും പ്രതീക്ഷിച്ചിരുന്നു ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തമിഴ്‌നാട്ടില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടത്തുന്ന സമര പരിപാടികളാണ് കാലാ കരികാലനും പാരയാകുന്നത്. രജനിയുടേത് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ റിലീസ് സമരം മൂലം മാറ്റിവെയ്ക്കപ്പെടും. റിലീസ് തിയതിയെക്കുറിച്ച് തങ്ങള്‍ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ നീട്ടിവെയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് ലൈക പ്രൊഡക്ഷന്‍സ്.

ഏപ്രില്‍ മാസം കഴിഞ്ഞാല്‍ പിന്നെ വരുന്നത് റംസാനാണ്. ഈ സമയത്ത് നിരവധി ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. അതുകൊണ്ട് തന്നെ ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യേണ്ടത് കാലാ അണിയറക്കാര്‍ക്ക് സുപ്രധാനമാണ്. രജനികാന്ത് ചിത്രത്തിന് സമരത്തില്‍ നിന്നും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് തീയേറ്റര്‍ ഉടമകളുടെ സംഘടനയും ഇതിന് പിന്നിലുണ്ട്.

റിലീസിന് മുന്‍പ് തന്നെ 75 കോടിയാണ് കാലാ സാറ്റലൈറ്റ് അവകാശങ്ങളുടെ വില്‍പ്പന വഴി കരസ്ഥമാക്കിയത്. നാല് ഭാഷകളിലാണ് ഈ വില്‍പ്പന.

 




കൂടുതല്‍വാര്‍ത്തകള്‍.