CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 44 Seconds Ago
Breaking Now

അരീക്കോട് വിവാഹ തലേന്ന് അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊല

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കവേ കൊലപാതകം നടക്കുകയായിരുന്നു.

മലപ്പുറം അരീക്കോട് വിവാഹ തലേന്ന് അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയെന്ന് പോലീസ്. പൂവത്തുങ്കണ്ടി രാജനാണ് സ്വന്തം മകള്‍ ആതിരയെ മദ്യലഹരിയില്‍ കുത്തികൊലപ്പെടുത്തിയത്. നാടിനെ തന്നെ ഞെട്ടിച്ച സംഭവമാണ് നടന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കവേ കൊലപാതകം നടക്കുകയായിരുന്നു.

മകള്‍ പിന്നോക്ക ജാതിയില്‍ പെട്ട ഒരു യുവാവിനെ കല്യാണം കഴിക്കുന്നതിലുള്ള വിരോധമാണ് കാരണമെന്ന് പോലീസ് പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം, ആതിര കൊയിലാണ്ടിയിലുള്ള ഒരു യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.അച്ഛന് ഇഷ്ടമില്ലാതിരുന്നിട്ടും മകള്‍ തന്റെ പ്രണയബന്ധത്തില്‍ ഉറച്ചുനിന്നു.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് കല്യാണം നടത്താന്‍ തീരുമാനിച്ചത്.

തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ബഹളത്തിനൊടുവില്‍ വീട്ടിലെ കറിക്കത്തിയെടുത്താണ് മകളെ കുത്തിയത്. കുത്തേറ്റ ആതിര അയല്‍പക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. രാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആതിരയുടെ മൃതദേഹം മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.