പരിക്കുമായി കൊണ്ടുവന്ന രോഗി ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തെന്ന പേരില്‍ ഡ്രൈവറുടെ ക്രൂരത. തൃശൂര്‍ മുളങ്കുന്നത്ത് കാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന രോഗിയെ ഡ്രൈവര്‍ തലകീഴായി കിടത്തി. നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവര്‍ ശാന്തനായി. ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍ നിര്‍ത്തി രോഗിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിയില്ല. ഒടുവില്‍ തലകീഴായി നിര്‍ത്തുകയായിരുന്നു.
നാട്ടുകാര്‍ പ്രശ്നമാക്കിയപ്പോള്‍ രോഗി ആംബുലന്‍സിന് ഉള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ക്രൂരതയ്ക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നതോടെ ആശുപത്രി ജീവനക്കാരെ അറിയിച്ച് രോഗിയെ മാറ്റുകയായിരുന്നു.
സമീപമുണ്ടായിരുന്ന യുവാക്കളാണ് ഇതിന്റെ വീഡിയോ എടുത്തത് . ഇതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു.