CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 15 Seconds Ago
Breaking Now

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പീഡാനുഭവ വാര തിരുക്കർമ്മങ്ങൾ....

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പീഡാനുഭവ വാര തിരുക്കർമ്മങ്ങൾ മാർച്ച് 25ന് ഓശാന ഞായർ ആചരണത്തോടെ ആരംഭിക്കുന്നു. ഓശാന ഞായറാഴ്ച രാവിലെ 9.30ന് മലയാളത്തിലുള്ള വിശുദ്ധ കുർബാനയോടൊപ്പം ഓശാനയുടെ പ്രത്യേക തിരുക്കർമ്മങ്ങളും നടത്തപ്പെടുന്നു. തുടർന്ന് കുമ്പസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളത്തിലുള്ള കുർബാനയ്ക്ക് ശേഷം അപ്പം മുറിക്കൽ ശുശ്രൂഷയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. 

പീഡാനുഭവ തിരുക്കർമ്മങ്ങൾ: ദുഃഖവെള്ളിയാഴ്ച  തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും. ശുശ്രൂഷകൾക്ക് ശേഷം കടലോരത്ത് കൂടി വിശുദ്ധ കുരിശിന്റെ വഴി നടത്തപ്പെടുന്നു. ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർച്ച് 31 ദുഃഖശനിയാഴ്ച രാത്രി 10 മണിക്ക് വിശുദ്ധ കുർബാനയോടെ ആഘോഷിക്കും. 

പീഡാനുഭവവാര തിരുക്കർമ്മങ്ങളിൽ പങ്കു ചേരാൻ എല്ലാ വിശ്വാസികളെയും റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു. 

Divine Retreat Centre,St Augustines Abbey, St Augustines Road, Ramsgate CT11 ൯പ

കൂടുതൽ വിവരങ്ങൾക്ക്: 07721624883, 01843586904 




കൂടുതല്‍വാര്‍ത്തകള്‍.