CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 36 Seconds Ago
Breaking Now

കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് 5രൂപ നഷ്ടപരിഹാരം കൊടുത്ത് സര്‍ക്കാര്‍ ; തമിഴ്‌നാട് കര്‍ഷകര്‍ ഞെട്ടി തുക കണ്ട് !!

ഇന്‍ഷുറന്‍സ് കമ്പനികളോട് ഈ തെറ്റ് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത് അപമാനിക്കല്‍ തന്നെയാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കാണ് ഏഴ് രൂപയും, പത്ത് രൂപയും കൃഷിനാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. ഡിണ്ടിഗല്‍ സെന്‍ഡ്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെക്കാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് രൂപയുടെ ചെക്ക് വരെ കൈയില്‍ കിട്ടിയ കര്‍ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി ഇരിക്കുകയാണ്. എന്നാല്‍ സംഗതി ക്ലറിക്കല്‍ തെറ്റാണെന്നും ഡിണ്ടിഗല്‍ ജില്ലയിലാണ് ഇത് സംഭവിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 

ഇന്‍ഷുറന്‍സ് കമ്പനികളോട് ഈ തെറ്റ് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിഎംകെ എംഎല്‍എ കെ പിച്ചാണ്ടി ഈ വിഷയം നിയമസഭയിലും അവതരിപ്പിച്ചു. ഒരു ഏക്കറില്‍ കൃഷിയിറക്കി വിളവ് നഷ്ടം വന്ന വ്യക്തിക്ക് 10 രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. 50 ഏക്കറില്‍ കൃഷിനാശം വന്നയാള്‍ക്ക് 5 രൂപയുടെ ചെക്കും കിട്ടി. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം ലഭിച്ച സംസ്ഥാനമാണ് ഈ നീതികേട് കാണിക്കുന്നതെന്ന് എംഎല്‍എ ആരോപിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.