CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 11 Seconds Ago
Breaking Now

കോമണ്‍വെല്‍ത്തില്‍ ഇന്ത്യന്‍ പതാകയുമായി മുന്നില്‍ നടക്കാന്‍ സിന്ധു

15 ഇനങ്ങളിലായി 222 അത്‌ലറ്റുകളാണ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങുന്നത്

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടി ഉയരുമ്പോള്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് റിയോ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു. ഏപ്രില്‍ 4നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുക. 

കഴിഞ്ഞ ആഴ്ച ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ വരെയെത്തിയ ഈ ലോക മൂന്നാം നമ്പര്‍ താരമാണ് കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിലെ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്നത്. 2014 സീസണില്‍ സിന്ധു വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുല്ലേല ഗോപിചന്ദ് പരിശീലിപ്പിക്കുന്ന സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. 15 ഇനങ്ങളിലായി 222 അത്‌ലറ്റുകളാണ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങുന്നത്. അക്വാട്ടിക്‌സ്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിംഗ്, സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ്, ഹോക്കി, ലോണ്‍ ബോള്‍സ്, ഷൂട്ടിംഗ്, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, റെസ്ലിംഗ്, പാരാ സ്‌പോര്‍ട്‌സ് എന്നിവയിലാണ് ഇന്ത്യയുടെ പോരാട്ടം.

 

 




കൂടുതല്‍വാര്‍ത്തകള്‍.