CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 48 Seconds Ago
Breaking Now

അഭിനയിക്കാനറിയില്ലെന്ന സംവിധായകന്റെ ആരോപണത്തിനുള്ള മറുപടിയോ ആസിഫിന്റെ പോസ്റ്റ് ?

ആസിഫ് അലി ഉള്‍പ്പെടെ നാലു താരങ്ങള്‍ തന്റെ സിനിമ കുളമാക്കിയെന്നും താരങ്ങള്‍ക്ക് അഭിനയിക്കാന്‍ അറിയാത്തതാണ് തന്റെ സിനിമ പരാജയപ്പെടാന്‍ കാരണമെന്നും സംവിധായകന്‍ എംഎ നിഷാദ് ആരോപിച്ചിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയുമായി ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് സൂചന.

അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റ് എന്ന സിനിമയിലെ നൂഹ്കണ്ണ് എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ആസിഫ് അലി ഷെയര്‍ ചെയ്തത്. പൂര്‍ണ്ണതയല്ല പരിശ്രമമാണ് പ്രധാനമെന്നായിരുന്നു ഷെയറില്‍ ആസിഫ് കുറിച്ച വരികള്‍.

അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക് എന്നായിരുന്നു നിഷാദിന്റെ പ്രസ്താവന. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, റിമ കല്ലിങ്കല്‍, കൈലാഷ്, അര്‍ച്ചന കവി എന്നിവരാണ് അഭിനയിച്ചത്. ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടു.

അരുണ്‍ കുമാര്‍ ചിത്രം കാറ്റ് തിയേറ്ററുകളില്‍നിന്ന് വലിയ കളക്ഷനൊന്നും നേടിയില്ലെങ്കിലും അതിലെ ആസിഫ് അലിയുടെ പ്രകടനം വലിയ അഭിപ്രായം നേടിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.