CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 26 Minutes 53 Seconds Ago
Breaking Now

ഒരു സൂപ്പര്‍ താരം തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചു ; ദീപിക പദുക്കോണ്‍

താനറിയാതെ ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ സിനിമയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചുവെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം യെ ജെവാനി ഹേ ദിവാനിയിലൂടെയാണ് താരത്തിന് ബ്രേക്ക് കിട്ടുന്നത്. ഈ ചിത്രത്തിന് മുമ്പ് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ തന്നെ കാസ്റ്റ് ചെയ്തിരുന്നു. പിന്നീട് തന്നെ അറിയിക്കാതെ തന്നെ ഒഴിവാക്കി. അവിടെ എന്തോ കള്ളികളി നടന്നുവെന്നാണ് ദീപിക കരുതുന്നത്. ആ സമയത്ത് യേ ജെവാനി ഹേ ദിവാനിയിലൂടെ തന്റെ രക്ഷകനായത് രണ്‍പീര്‍ കപൂറാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

ബോളിവുഡിലെ താരരാജാക്കന്മാര്‍ക്ക് പോലും പിന്നിലാക്കി മുന്നേറുന്ന ദീപിക ഒരു ചിത്രം നഷ്ടപ്പെട്ടതില്‍ ദുഖിക്കുന്നുമില്ല അതൊരു നഷ്ടമായി കാണുന്നുമില്ല. ഒരു വര്‍ഷം കൂടുതല്‍ നൂറുകോടി സ്വന്തമാക്കുന്ന റെക്കോര്‍ഡ് നടിയ്ക്ക് സ്വന്തമാണ്. ഖാന്മാരെ പോലും തള്ളും ഈ കാര്യത്തില്‍ ദീപിക.




കൂടുതല്‍വാര്‍ത്തകള്‍.