CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 29 Seconds Ago
Breaking Now

ആര്യയുടെ മണവാട്ടിയാകാന്‍ പോയ ആറു മലയാളികളില്‍ അഞ്ചു പേര്‍ പുറത്ത് ; ഇനി സീതാ ലക്ഷ്മി മാത്രം

തമിഴ് താരം ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോയ്ക്ക് നേരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും പരിപാടിയ്‌ക്കെതിരെ രംഗത്തെത്തി. എന്നാല്‍ ജനപ്രീതിയില്‍ പിന്നിലല്ല.

ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയില്‍ ഇന്ത്യയാകെ 16 പെണ്‍കുട്ടികളാണ് പങ്കെടുത്തത്. ലക്ഷക്കണക്കിന് അപേക്ഷകളില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. 16 പേരില്‍ ആറു പേര്‍ മലയാളികളുമായിരുന്നു. ഇവരില്‍ അഞ്ചു പേര്‍ പുറത്തായി കഴിഞ്ഞു. നടിയും ബാങ്ക് ഉദ്യോഗസ്ഥയുായ സീതാ ലക്ഷ്മിയാണ് പരിപാടിയില്‍ പുറത്താകാതെ നില്‍ക്കുന്ന ഏക മലയാളി. പരിപാടിയുടെ അവസാന ഘട്ടമാണിപ്പോള്‍.

നടി സംഗീതയാണ് ആര്യയ്‌ക്കൊപ്പം പരിപാടി അവതരിപ്പിക്കുന്നത്. ആര്യ റിയാലിറ്റി ഷോ വിന്നറെ വിവാഹം ചെയ്യുമോ എന്ന് കാത്തിരിക്കുകയാണ് ഏവരും.

 




കൂടുതല്‍വാര്‍ത്തകള്‍.