CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 13 Seconds Ago
Breaking Now

ഇംഗ്ലണ്ട് ആഫ്രിക്കന്‍ രാജ്യം; തലസ്ഥാനം ബാഞ്ചുള്‍; ജനസംഖ്യ 2 മില്ല്യണ്‍; കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ക്ക് പണമിറക്കുന്ന ബ്രിട്ടന്‍ ഇതൊക്കെയാണ്!

10 ഡോളര്‍ കൊടുത്താലാണ് ഈ ഗൈഡ് വാങ്ങാന്‍ സാധിക്കുക

പരിപാടിക്കുള്ള കാശും കൊടുക്കണം, എന്നിട്ട് നാണവും കെടുത്തണം! കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ച് ബ്രിട്ടന്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകരാണ് ഇംഗ്ലണ്ടിനെ ആഫ്രിക്കന്‍ രാജ്യമാക്കി അപമാനിച്ചത്. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ ഒഫീഷ്യല്‍ ഗൈഡിലാണ് ഈ അബദ്ധങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

ഇംഗ്ലണ്ടിന്റെ തലസ്ഥാനം ബാഞ്ചുകള്‍ ആണെന്നും, 2 മില്ല്യണ്‍ ജനസംഖ്യ ഉണ്ടെന്നും വരെ സംഘാടകര്‍ വിശദീകരിക്കുന്നു. കുഞ്ഞന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയുമായി കൂടിക്കുഴഞ്ഞാണ് ഇംഗ്ലണ്ടിനെക്കുറിച്ച് ഇത്രയും അഗാധമായ വിവരങ്ങള്‍ നല്‍കിയതെന്നാണ് കരുതുന്നത്. 2013ല്‍ താല്‍ക്കാലികമായി കോമണ്‍വെല്‍ത്തില്‍ നിന്നും വിട്ടുനിന്ന ഗാംബിയ പിന്നീട് തിരിച്ചെത്തിയിരുന്നു. 

10 ഡോളര്‍ കൊടുത്താലാണ് ഈ ഗൈഡ് വാങ്ങാന്‍ സാധിക്കുക. രാജ്ഞി എഴുതിയ ഔദ്യോഗിക ക്ഷണപത്രവും, 71 ടീമുകളുടെ പ്രൊഫൈലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിംസിനെത്തുന്ന ആരാധകര്‍ വാങ്ങി സൂക്ഷിക്കുന്ന ഗൈഡില്‍ കോമണ്‍വെല്‍ത്ത് സൃഷ്ടിച്ച രാജ്യത്തെക്കുറിച്ച് ഇത്രയും തെറ്റായ വിവരങ്ങള്‍ നല്‍കിയത് നാണക്കേടാണെന്ന് ഗെയിംസ് വോളണ്ടിയര്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയാലും തെറ്റ് തിരുത്താനും, മാഗസിന്‍ റീപ്രിന്റ് ചെയ്യാനുമുള്ള സമയം ലഭ്യമല്ലാത്തതിനാല്‍ ഇത് പ്രാവര്‍ത്തികമല്ല. 

അതുകൊണ്ട് ഇക്കുറി ഗെയിംസിനെത്തുന്നവര്‍ക്ക് ഇംഗ്ലണ്ട് ആഫ്രിക്കന്‍ രാജ്യമായി തുടരുക തന്നെ ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.