CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 7 Seconds Ago
Breaking Now

വീട്ടില്‍ കയറിയ കള്ളനെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കണോ? മോഷ്ടാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ 78-കാരനെ വെറുതെവിടണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു

#FreeRichardOsbornBrooks എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

സ്വന്തം വീടും, ജീവനും സംരക്ഷിക്കാന്‍ നില്‍ക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാണോ? ഇതാണ് ഇപ്പോള്‍ 78-കാരനായ റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്‌സിന്റെ അവസ്ഥ. സ്വന്തം വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളുമായി ഉണ്ടായ പിടിവലിക്കിടെ ഒരു കള്ളന്‍ കൊല്ലപ്പെട്ടതിന്റെ പേരിലാണ് ഇദ്ദേഹം അകത്തായത്. എന്നാല്‍ റിച്ചാര്‍ഡ് കൊലപാതകിയല്ല ഹീറോ ആണെന്നാണ് സുഹൃത്തുക്കളും, അയല്‍ക്കാരും വ്യക്തമാക്കുന്നത്.

സ്വന്തം വീട് സംരക്ഷിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അറസ്റ്റിലായ 78-കാരനെതിരെ പോലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. പിടിവലിക്കിടയിലാണ് മോഷ്ടാവിന്റെ കൈയിലുള്ള സ്‌ക്രൂഡ്രൈവറില്‍ നിന്നും മുറിവേറ്റ് 38-കാരന്‍ മരണത്തിന് കീഴടങ്ങുന്നത്.

കൊലപാതകം സംശയിച്ച് റിച്ചാര്‍ഡിനെ അറസ്റ്റ് ചെയ്ത പോലീസ് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാല്‍ മെയ് ആദ്യം വരെയാണ് ജാമ്യം. എന്നാല്‍ പെന്‍ഷണര്‍ക്കെതിരെ കുറ്റം ചുമത്തരുത് എന്നാണ് ആവശ്യം ഉയരുന്നത്. ഇതിനായി ഓണ്‍ലൈന്‍ ക്യാംപെയിനും ആരംഭിച്ചു. #FreeRichardOsbornBrooks എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

സ്വന്തം വീടും സ്വത്തും സംരക്ഷിച്ചതിന്റെ പേരില്‍ റിച്ചാര്‍ഡിനെ വെറുതെവിടണമെന്നാണ് ആവശ്യം.




കൂടുതല്‍വാര്‍ത്തകള്‍.