CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 10 Seconds Ago
Breaking Now

നിങ്ങള്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ? ഡിവിഎല്‍എയോട് പറഞ്ഞില്ലെങ്കില്‍ 1000 പൗണ്ട് പിഴ വന്നേക്കാം; ഇന്‍ഷുറന്‍സും റദ്ദാക്കാം

കാഴ്ചയിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ചിലപ്പോള്‍ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടും.

ഇതൊക്കെ സാധാരണമല്ലേ എന്ന് ചിന്തിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ 1000 പൗണ്ട് പിഴയ്ക്ക് സാധ്യതയാണ് വരുത്തിവെയ്ക്കുന്നത്. ഡ്രൈവര്‍ & വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ അറിയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളുമായി ഒരു മില്ല്യണ്‍ ഡ്രൈവര്‍മാര്‍ റോഡില്‍ ഇറങ്ങുന്നുവെന്നാണ് കണക്ക്. അറിയിക്കേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഡിവിഎല്‍എ വ്യക്തമാക്കുന്നത്.

ഡയബറ്റീസ്, വിഷാദം, രക്തസമ്മര്‍ദം മുതല്‍ സ്‌ട്രോക്ക് വരെയുള്ള രോഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ഡിവിഎല്‍എയെ അറിയിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 1000 പൗണ്ട് പിഴയും, ഇന്‍ഷുറന്‍സ് അസാധുവാക്കാനും, അപകടം ഉണ്ടായാല്‍ വിചാരണയും നേരിടേണ്ടി വരും.

കാഴ്ചയിലെ പ്രശ്‌നങ്ങള്‍ പോലുള്ള റിപ്പോര്‍ട്ട് ചെയ്താല്‍ ചിലപ്പോള്‍ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടും. ഇത് ഡ്രൈവിംഗിനെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാലാണ് ഈ പ്രശ്‌നം ഉടലെടുക്കുക. പ്രായം കൂടുംതോറും കാഴ്ച മങ്ങുന്നതാണ് ഒരു പ്രധാന വിഷയം. ഒരു 17-കാരന് ലൈസന്‍സ് ലഭിച്ചാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ വാഹനമോടിക്കുന്നതാണ് രീതി.

ലൈസന്‍സ് പോകുമെന്ന് ഭയന്ന് ഡിവിഎല്‍എയെ അറിയിക്കുന്നില്ലെങ്കിലും ഡോക്ടര്‍മാരെ സമീപിച്ച് ഇക്കാര്യം വ്യക്തമാക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.