CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 2 Seconds Ago
Breaking Now

ലണ്ടന്‍ കൊലപാതകങ്ങള്‍ക്ക് അവകാശം ഉന്നയിച്ച് ഗുണ്ടാസംഘങ്ങള്‍ ഓണ്‍ലൈനില്‍; കണ്‍മുന്നില്‍ വെടിയേറ്റ് വീണ 17 വയസ്സുള്ള കാമുകിയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കാമുകന്‍

ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ സംഘങ്ങള്‍ പരസ്യമായി രംഗത്തെത്തിയതോടെ പോലീസിന് നാണക്കേട്

തന്റെ കണ്‍മുന്നില്‍ പിടഞ്ഞുവീണ കാമുകിയുടെ മുഖം മറക്കാന്‍ കഴിയാതെ ഒരു കാമുകന്‍. ലണ്ടനില്‍ പടര്‍ന്നുപിടിക്കുന്ന കൊലപാതകങ്ങളില്‍ പൊലിഞ്ഞ 17 വയസ്സുകാരി തനേഷ മെല്‍ബണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയാണ് കാമുകന്‍ ലൂമിയര്‍ സ്‌മോള്‍. നോര്‍ത്ത് ലണ്ടന്‍ ഹാറിംഗെയിലെ ബ്രൂസ് ഗ്രോവ് യൂത്ത് സെന്ററില്‍ വെച്ച് വര്‍ഷങ്ങളായുള്ള പരിചയമാണ് കഴിഞ്ഞ ഏഴ് മാസക്കാലമായുള്ള പ്രണയത്തിലേക്ക് വഴിമാറിയത്. 

'അവള്‍ സുന്ദരിയായിരുന്നു, അകത്തും പുറത്തും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹൃദയമായിരുന്നു ഇവള്‍ക്ക്. പഠനം പൂര്‍ത്തിയാക്കി ചൈല്‍ഡ് കെയറില്‍ ജോലി ചെയ്യാനായിരുന്നു തനേഷ മോഹിച്ചത്. എനിക്ക് നഷ്ടമായത് എന്റെ രാജകുമാരിയെയാണ്. ഇത് ചെയ്തത് ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ്', സ്‌മോള്‍ വ്യക്തമാക്കി. 

അതേസമയം സ്‌മോളിന്റെ കാമുകിയെ കൊലപ്പെടുത്തിയതിന്റെ അവകാശവാദം ഏറ്റെടുത്ത് ഗുണ്ടാസംഘങ്ങള്‍ രംഗത്ത് വരുന്ന ഭീതിദമായ കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാകുന്നില്ലെങ്കില്‍ ഞങ്ങളുടെ ലക്ഷ്യം നിങ്ങള്‍ക്കൊന്നുമായി മാറ്റാന്‍ കഴിയില്ല', 'ടിന്‍സെല്‍ടൗണില്‍ അവനെയും, ഷാള്‍ഗ്രോവില്‍ അവന്റെ പെണ്ണിനെയും ഞങ്ങള്‍ വീഴ്ത്തി', തുടങ്ങി ഞെട്ടിപ്പിക്കുന്ന ഡയലോഗുകളാണ് ഓണ്‍ലൈനില്‍ ഗുണ്ടാ സംഘങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. 

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ മെറ്റ് പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും ആരാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് പോലും അറിവായിട്ടില്ല. ടോട്ടന്‍ഹാമില്‍ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം നടക്കവെയാണ് വാഹനത്തിലെത്തിയ അക്രമികള്‍ നിറയൊഴിച്ചത്. വെടിയേറ്റ തനേഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ സംഘങ്ങള്‍ പരസ്യമായി രംഗത്തെത്തിയതോടെ പോലീസിന് നാണക്കേട് മൂലം തലപുറത്ത് കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.