CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 52 Seconds Ago
Breaking Now

കവെന്‍ട്രി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയ സ്ത്രീയുടെ വയറ്റില്‍ വാള്‍ കുത്തിയിറക്കി; മൂന്ന് മക്കളുടെ അമ്മ ഗുരുതരാവസ്ഥയില്‍ ജീവന് വേണ്ടി പോരാടുന്നു; അജ്ഞാതനായ അക്രമി രക്ഷപ്പെട്ടത് സൈക്കിളില്‍?

ഫോറന്‍സിക് പരിശോധനകള്‍ നടക്കുന്നതിനാല്‍ പള്ളിയുടെ ഒരു ഭാഗം അടഞ്ഞ് കിടക്കും.

പുലര്‍ച്ചെ ചര്‍ച്ച് സര്‍വ്വീസിനെത്തിയ സ്ത്രീയെ പള്ളിക്ക് പുറത്ത് വെച്ച് അജ്ഞാതന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. കവെന്‍ട്രി ബോള്‍ ഹില്ലിലെ സെന്റ് മാര്‍ഗററ്റ് ചര്‍ച്ചിന് സമീപത്ത് വെച്ചാണ് മൂന്ന് മക്കളുടെ അമ്മയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. അജ്ഞാതനായ അക്രമി ഇതിന് ശേഷം സൈക്കിളില്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3.15-നായിരുന്നു സംഭവം. വയറിലാണ് ഇവര്‍ക്ക് കുത്തേറ്റിരിക്കുന്നത്. പള്ളിയുടെ പരിസരപ്രദേശങ്ങള്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. അക്രമം നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു പരമ്പരാഗത വാള്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ സണ്‍ഡേ ആരംഭിച്ചതിന്റെ ഭാഗമായുള്ള കുര്‍ബാനയില്‍ മറ്റ് 400-ഓളം ആളുകള്‍ക്കൊപ്പമാണ് ഇവര്‍ പങ്കെടുത്തത്. പള്ളിയ്ക്ക് തൊട്ടരികില്‍ താമസിക്കുന്ന ദൃക്‌സാക്ഷിയാണ് അജ്ഞാതന്‍ സൈക്കിളിലാണ് രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്. എറിത്രിയന്‍ വംശജയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്. 'വളരെ അവിചാരിതമാണ് അക്രമം. സമാധാനത്തോടെ ജീവിക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. എല്ലാവരും ബഹുമാനത്തോടെ ജീവിക്കുന്ന ഇടം. ആളുകള്‍ ഞെട്ടലിലാണ്' അമാനുവല്‍ മെബ്രാഹ്തു വ്യക്തമാക്കി. 

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന്റെ ഫോറന്‍സിംഗ് സംഘങ്ങളും, രണ്ട് ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. പരമ്പരാഗത രീതിയുള്ള വാളും കണ്ടെടുത്തു. ഇത്രയും പുലര്‍ച്ചെ ആളുകള്‍ പള്ളിയില്‍ പോകാനുള്ള പ്രത്യേകത എന്തെന്ന് പോലും ചിലര്‍ക്ക് മനസ്സിലായിരുന്നില്ല. പക്ഷെ 3 മണിയോടെ സൈറനുകളും, വെളിച്ചവും, പോലീസ് സംഘവും സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കവെന്‍ട്രിയില്‍ നടന്ന അക്രമണത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ് വ്യക്തമാക്കി. 30-കളില്‍ പ്രായമുള്ള യുവതിക്കാണ് വാള്‍ഗ്രാവ് റോഡിലുള്ള സെന്റ് മാര്‍ഗററ്റ് ചര്‍ച്ചിന് സമീപം കുത്തേറ്റത്. 

ഗുരുതരമായ പരുക്കുകളാണ് ഇരയ്ക്ക് ഏറ്റിട്ടുള്ളതെന്ന് വ്യക്തമാക്കിയ പോലീസ് ഇവര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഫോറന്‍സിക് പരിശോധനകള്‍ നടക്കുന്നതിനാല്‍ പള്ളിയുടെ ഒരു ഭാഗം അടഞ്ഞ് കിടക്കും. 




കൂടുതല്‍വാര്‍ത്തകള്‍.