CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 9 Seconds Ago
Breaking Now

കള്ളനെ കൊന്നത് പുലിവാലായി; പകരം വീട്ടാന്‍ ഏത് നിമിഷവും ഒരു അക്രമം നേരിടാം, ജീവനും നഷ്ടപ്പെടാം; സ്വന്തം ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച പെന്‍ഷണര്‍ക്ക് ഒരു കാലത്തും സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല!

ബ്രൂക്‌സ് കൊല്ലപ്പെട്ട വീടിന് മുന്നില്‍ അനുശോചന സന്ദേശത്തില്‍ കള്ളനെ പുകഴ്ത്തി ലഭിച്ച സന്ദേശമാണ് ആശങ്ക വളര്‍ത്തിയത്

വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന ഭാര്യയെയും, മറ്റ് സ്വത്ത് വകകളും സംരക്ഷിക്കാന്‍ ഒരു അവസാന ശ്രമം. ഇത് മാത്രമാണ് 78-ാകരാനയ റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്‌സ് ആ സമയത്ത് മനസ്സില്‍ ചിന്തിച്ചത്. വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ചതും അതുകൊണ്ടാണ്. പിടിവലിക്കിടയില്‍ കൂട്ടത്തിലുണ്ടായ ഹെന്‍ട്രി വിന്‍സെന്റ് എന്ന കള്ളന്‍ കൊല്ലപ്പെട്ടതോടെ വാദി പ്രതിയാരുന്ന അവസ്ഥയായിരുന്നു. കൊലപാതകകേസില്‍ ബ്രൂക്‌സിനെ അറസ്റ്റ് ചെയ്തതോടെ ഉയര്‍ന്ന വന്‍ ജനരോഷത്തിന്റെ പിന്നണിയില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസും, പോലീസും നടത്തിയ ചര്‍ച്ചയില്‍ പെന്‍ഷണറെ കുറ്റം ചുമത്താതെ വെറുതെവിട്ടെങ്കിലും ഏത് നിമിഷവും ഒരു പ്രതികാര അക്രമണം ഉണ്ടായേക്കാമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. 

പകരം വീട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഒരുപക്ഷെ റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്‌സിന് ഒരു കാലത്തും സ്വന്തം വീട്ടിലേക്ക് തിരികെ എത്താന്‍ സാധിക്കില്ലെന്നും പോലീസ് പ്രദേശവാസികളോട് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങള്‍ക്ക് ശേഷം ബ്രൂക്‌സും, വികലാംഗയായ ഭാര്യ മൗറീനും 5 ലക്ഷം പൗണ്ട് വിലയുള്ള വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. അജ്ഞാത കേന്ദ്രത്തിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇവരുടെ ജീവന്‍ ഏത് നിമിഷവും കവര്‍ന്നേക്കാമെന്നാണ് ആശങ്ക. ഇതുമൂലം വീട്ടില്‍ സുരക്ഷാ ഗ്രില്ലുകളും, സമീപത്തെ ലാംബ്‌പോസ്റ്റില്‍ പോലീസ് സര്‍വ്വെയിലെന്‍സ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. 

ആദ്യം അറസ്റ്റിലായെങ്കിലും ബ്രൂക്‌സിനെതിരെ കേസ് ചുമത്തേണ്ടെന്ന് പിന്നീട് വ്യക്തമാക്കിയ പോലീസ് ഇദ്ദേഹത്തെ വെറുതെവിട്ടിരുന്നു. എന്നാല്‍ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹിതര്‍ ഗ്രീനിലുള്ള വീടിന് നേരെ ക്രിമിനല്‍ കുടുംബത്തില്‍ നിന്നുമുള്ള വിന്‍സെന്റിന്റെ സംഘാംഗങ്ങള്‍ അതിക്രമം നടത്തുമെന്ന ആശങ്കയുണ്ട്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തവെയാണ് വിന്‍സെന്റിന് മാരകമായി കുത്തേറ്റത്. മോഷണം തൊഴിലാക്കിയ ഇയാളുടെ കുടുംബക്കാര്‍ക്കും ഇത് തന്നെയാണ് പണി. ഇവരില്‍ ഭൂരിഭാഗം പേരും ഒര്‍പിംഗ്ടണിലെ സെന്റ് മേരി ക്രേയിലെ ഹൗസിംഗ് അസോസിയേഷന്‍ എസ്‌റ്റേറ്റിലാണ് താമസിച്ച് വരുന്നത്. 

ബ്രൂക്‌സ് കൊല്ലപ്പെട്ട വീടിന് മുന്നില്‍ അനുശോചന സന്ദേശത്തില്‍ കള്ളനെ പുകഴ്ത്തി ലഭിച്ച സന്ദേശമാണ് ആശങ്ക വളര്‍ത്തിയത്. നിങ്ങളെ സ്‌നേഹിക്കുന്ന കുറെ പേര്‍ക്ക് നിങ്ങളെ നഷ്ടപ്പെട്ടു എന്ന തരത്തിലാണ് ഈ അനുശോചനം വെച്ചിരുന്നത്. ഇതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലാണ് ബ്രൂക്‌സും ഭാര്യയും. 




കൂടുതല്‍വാര്‍ത്തകള്‍.