CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 8 Seconds Ago
Breaking Now

പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ ഒരു ആണ്‍കുട്ടി ആയിരുന്നു നീ; ആണ്‍കുട്ടികള്‍ക്കും പാവാട അണിയാന്‍ അവസരം നല്‍കി യുകെയിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിംഗ് സ്‌കൂള്‍

1584-ല്‍ ആരംഭിച്ച അപ്പിംഗ്ഹാം സ്‌കൂള്‍ ഇപ്പോള്‍ ഈ പാതയിലേക്ക് വരികയാണ്

'പാവാട പ്രായത്തില്‍..' എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. എന്നാല്‍ ബ്രിട്ടനില്‍ ഇനി ഈ പാട്ട് പാടിയാല്‍ മറുവശത്ത് ഒരു പെണ്‍കുട്ടി ആകണമെന്നില്ലെന്നതാണ് അവസ്ഥ. ആണ്‍കുട്ടികള്‍ക്ക് അണിയാന്‍ അനുമതിയുള്ള യൂണിഫോമില്‍ ഇനി പാവാടയ്ക്കും സ്ഥാനം ലഭിക്കും. യുകെയിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിംഗ് സ്‌കൂളാണ് പാവാട അണിയാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇതിനുള്ള അവസരം നല്‍കിയത്.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ റൂത്‌ലാന്‍ഡിലുള്ള അപ്പിംഗ്ഹാം സ്‌കൂളാണ് ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന ഭേദമില്ലാതെ യൂണിഫോം അണിയാന്‍ അവസരം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്. ലിംഗവ്യത്യാസം അനുഭവപ്പെടാത്ത തരത്തില്‍ വിദ്യാര്‍ത്ഥി എന്നാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ജനിച്ചുവീഴാത്ത ഒരു ലിംഗമായി കണ്ട് കുട്ടികള്‍ക്ക് സമ്മര്‍ദം നല്‍കേണ്ടെന്നാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി ഇത്തരമൊരു വേഷം അണിയാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയാല്‍ ഇത് അനുവദിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റിച്ചാര്‍ഡ് മലോണി അറിയിച്ചു. അപ്പിംഗ്ഹാം ബോര്‍ഡിംഗ് സ്‌കൂളില്‍ ഏഴാം ക്ലാസ് മുതല്‍ പഠിച്ച ബ്രിട്ടീഷ് ടെലിവിഷന്‍ താരം ക്രിസ്ത്യന്‍ ജീനാണ് താന്‍ പാവാട അണിയാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്. പക്ഷെ സ്‌കൂള്‍ നിയമങ്ങള്‍ ഇതിന് വിരുദ്ധമായിരുന്നു. ലിംഗഭേദമില്ലാത്ത യൂണിഫോം അനുവദിക്കണമെന്നും ജീന്‍ ആവശ്യപ്പെട്ടിരുന്നു.

നോര്‍ത്ത് ലണ്ടനിലെ ഹൈഗേറ്റ് ഉള്‍പ്പെടെയുള്ള പ്രൈവറ്റ് സ്‌കൂളുകള്‍ ലിംഗവ്യത്യാസമില്ലാത്ത യൂണിഫോം അനുവദിച്ചിട്ടുണ്ട്. 1584-ല്‍ ആരംഭിച്ച അപ്പിംഗ്ഹാം സ്‌കൂള്‍ ഇപ്പോള്‍ ഈ പാതയിലേക്ക് വരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.