CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 56 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിംഗ് ഏജന്‍സികളെ വിശ്വസിച്ചാല്‍ അധോഗതി; മീറ്റ് & ഗ്രീറ്റ് കമ്പനികള്‍ വാഹനങ്ങള്‍ വഴിയരികില്‍ ഒതുക്കുന്നു; കാര്‍ തിരികെ ലഭിക്കുന്നില്ലെന്ന് പരാതി

ചിലരുടെ കാറുകള്‍ മോശമായ അവസ്ഥയിലാണ് തിരികെ കിട്ടിയത്.

ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോകുന്ന യാത്രക്കാര്‍ തിരികെ എത്തുമ്പോള്‍ അനുഭവിക്കുന്നത് നരകയാതന. മീറ്റ് & ഗ്രീറ്റ് പാര്‍ക്കിംഗ് സ്ഥാപനം കാറുകള്‍ തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. ഇതുമൂലം പലപ്പോഴും യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കുടുങ്ങുന്ന ഗതികേടിലാണ്.

ഹയാത്സ് വുഡ് റോഡിലുള്ള അബ്‌സൊലൂട്‌ലി സെക്യൂര്‍ എയര്‍പോര്‍ട്ട് ഓഫീസിന് മുന്നില്‍ ഹോളിഡേ ആഘോഷിക്കാന്‍ പോയവര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്. ചിലര്‍ കാര്‍ കിട്ടാന്‍ 24 മണിക്കൂര്‍ കാത്തുനിന്നെന്നാണ് അവകാശപ്പെടുന്നത്. ഏപ്രില്‍ 6ന് ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ യാത്രക്കാര്‍ കാര്‍ എടുക്കാനായി വിളിച്ചപ്പോള്‍ ജീവനക്കാര്‍ കോള്‍ അറ്റന്‍ഡ് ചെയ്തില്ല.

മണിക്കൂറുകളോളം കാത്തുനിന്നതോടെ പലരും പോലീസില്‍ ബന്ധപ്പെട്ടു. ഇതോടെ സ്ഥാപനത്തിലെ ജീവനക്കാര്‍ തിരികെ ബന്ധപ്പെട്ട് നിരവധി ന്യായീകരണങ്ങള്‍ ഉന്നയിച്ചു. വാഹനങ്ങള്‍ റോഡരികിലും, പബ്ബിന്റെ കാര്‍ പാര്‍ക്കിലും വരെ അശ്രദ്ധമായി പാര്‍ക്ക് ചെയ്തിരുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു.

ചിലരുടെ കാറുകള്‍ മോശമായ അവസ്ഥയിലാണ് തിരികെ കിട്ടിയത്. ലൈറ്റ് ഓണ്‍ ചെയ്ത് വെച്ച് ബാറ്ററി പോലും ചോര്‍ന്നുപോയിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടില്‍ ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടിന് ഉത്തരവാദിത്വമില്ലെന്നും പാര്‍ക്കിംഗ് കമ്പനിയുമായി ബന്ധപ്പെടാനുമാണ് വക്താവ് അറിയിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.