CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 11 Seconds Ago
Breaking Now

ഇരയെ ഇമ്മാതിരി പരുക്കേല്‍പ്പിച്ച പീഡകന് എത്ര ശിക്ഷ കൊടുത്താലും മതിയാകില്ല; ബ്രിട്ടനിലെ ഏറ്റവും പൈശാചികമായി ലൈംഗിക പീഡനത്തില്‍ പ്രതിക്ക് 10 വര്‍ഷം ജയില്‍

അതിക്രമം ഒരിക്കലും മറക്കില്ലെന്നും തന്നെ ഇപ്പോഴും ഭയപ്പെടുത്തുകയാണെന്നും ജോണ്‍സ്റ്റന്‍

തന്റെ കരിയറില്‍ ഇതുപോലെ ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന കാഴ്ച കണ്ട ആ സര്‍ജന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്രിട്ടന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പൈശാചികമായ ലൈംഗിക പീഡനത്തില്‍ 10 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് എഡിന്‍ബര്‍ഗ് ഹൈക്കോടതി കുറ്റവാളിക്ക് ശിക്ഷിച്ചത്. 2016-ല്‍ അബെര്‍ദീനിലെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന 21-കാരി കാറ്റി ജോണ്‍സ്റ്റന് നേരെയാണ് 49 വയസ്സുള്ള അലസ്‌ഡെയര്‍ മക്‌ഡൊണാള്‍ഡ് അതിക്രമിച്ചത്.

മക്‌ഡൊണാള്‍ഡിന് എത്ര ശിക്ഷ വിധിച്ചാലും മതിയാകില്ലെന്നാണ് തന്റെ അജ്ഞാതവാസം അവസാനിപ്പിച്ച് രംഗത്തെത്തിയ ജോണ്‍സ്റ്റണ്‍ അഭിപ്രായപ്പെട്ടത്. ആറോ, ഏഴോ വര്‍ഷത്തെ ശിക്ഷയാണ് പ്രതീക്ഷിച്ചത്. പത്ത് വര്‍ഷത്തെ ശിക്ഷയും കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് വര്‍ഷത്തെ സൂപ്പര്‍വിഷനും നല്ല വിധിയാണ്. ഇതനുസരിച്ച് അയാള്‍ക്ക് പുറത്ത് പോകാന്‍ കഴിയില്ല, മറ്റാരോടും ഇത് ആവര്‍ത്തിക്കാനും കഴിയില്ല, യുവതി വ്യക്തമാക്കുന്നു.

ആ ദിവസം നടന്ന അതിക്രമം ഒരിക്കലും മറക്കില്ലെന്നും തന്നെ ഇപ്പോഴും ഭയപ്പെടുത്തുകയാണെന്നും ജോണ്‍സ്റ്റന്‍ പറയുന്നു. മുഖംമൂടി അണിഞ്ഞെത്തിയ പ്രതി യുവതിയെ തുടര്‍ച്ചയായി അടിച്ച് നിലത്തുവീഴ്ത്തി. പിന്നീട് മുഖം പൊത്തി ശ്വാസം മുട്ടിച്ച ശേഷമാണ് ലൈംഗിക പീഡനം നടത്തിയത്. യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരുക്കുകള്‍ അതിഭീകരമായിരുന്നു.

ഇന്ന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ജോണ്‍സ്റ്റണ്‍ തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത് മറ്റ് ഇരകള്‍ക്ക് ശക്തി പകരുകയെന്ന ഉദ്ദേശത്തോടെയാണ്.




കൂടുതല്‍വാര്‍ത്തകള്‍.