CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 32 Seconds Ago
Breaking Now

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം

സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയേയും കുടുംബത്തേയുമാണ് ഏപ്രില്‍ അഞ്ചു മുതല്‍ കാണാതായത്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയേയും കുടുംബത്തേയുമാണ് ഏപ്രില്‍ അഞ്ചു മുതല്‍ കാണാതായത് കൊച്ചി സ്വദേശിനിയായ ഭാര്യ സൗമ്യയ്ക്കും മക്കളായ സിദ്ധാന്തിനും സാച്ചിയ്ക്കുമൊപ്പമാണ് സന്ദീപ് പോര്‍ട്ട്‌ലാന്‍ഡിലേക്ക് പോയത്. ഇവിടെ നിന്നും സാന്‍ഹൊസേയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ ഒരു വാഹനം ഡോറ ക്രീക്കിന് സമീപത്ത് വച്ച് റോഡില്‍ നിന്നും ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം കിട്ടി. ഇതാണ് മലയാളി കുടുംബം ഒഴുക്കില്‍പ്പെട്ടതാകാം എന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. സമീപത്ത് ശക്തമായി മഴ തുടരുന്നതിനാല്‍ കാര്‍ കണ്ടെത്താനായിട്ടില്ലെന്നും വാഹനം കണ്ടെത്താന്‍ നദിയില്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.