CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 14 Minutes 11 Seconds Ago
Breaking Now

തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് സക്കര്‍ബര്‍ഗ്

കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ 87 മില്യണ്‍ ഉപയോക്താക്കളില്‍ ഒരാളാണ് താനുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. യുഎസ് പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നിലാണ് ഇക്കാര്യം പറഞ്ഞത്.

കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ 87 മില്യണ്‍ ഉപയോക്താക്കളില്‍ ഒരാളാണ് താനുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമഴ്‌സ് കമ്മിറ്റി കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ വിശദീകരണം നല്‍കുവാനായി സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരുന്നു.

കമ്മിറ്റി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്ന അംഗത്തിന്റെ വാദത്തെ സക്കര്‍ബര്‍ഗ് എതിര്‍ത്തു. ഫെയ്‌സ്ബുക്കില്‍ ആര് എന്ത് പങ്കുവയ്ക്കുവാന്‍ വന്നാലും അപ്പോള്‍ തന്നെ നിയന്ത്രിക്കാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ട് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ത്തിയതില്‍ പരസ്യമായി സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞിരുന്നു. ഇനി തെറ്റാവര്‍ത്തിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരിക്കുകയാണ് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.