CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 14 Seconds Ago
Breaking Now

ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നു; ബിഎംഡബ്യു പിന്നോട്ട് ഓടിവന്ന് ഉടമയെ കൊന്നു; ഉരുണ്ടുകയറി ചതഞ്ഞ് മരിച്ചത് 25-കാരി; സംഭവം കുഞ്ഞ് കാറില്‍ ഇരിക്കവെ

സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ സിപിആര്‍ നല്‍കാന്‍ സാധിച്ചില്ല

സ്വന്തം ബിഎംഡബ്യു കാര്‍ ഉരുണ്ടുകയറി യുവതി കൊല്ലപ്പെട്ടു. കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോയതാണ് അപകടം വരുത്തിവെച്ചത്. പിന്നില്‍ ഇവരുടെ കുഞ്ഞ് ഇരിക്കവെയാണ് അമ്മ വാഹനം കയറി മരിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. ബക്കിംഗ്ഹാംഷയറിലെ മാതാപിതാക്കളുടെ വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യവെയാണ് കാര്‍ ഉരുണ്ട് നീങ്ങിയത്. ഹാന്‍ഡ് ബ്രേക്ക് ഇട്ടുവെയ്ക്കാന്‍ മറന്നുവെന്ന് തിരിച്ചറിഞ്ഞ് കാര്‍ തടുത്ത് നിര്‍ത്താന്‍ ശ്രമിക്കവെയായിരുന്നു 25-കാരി സമേഹ മെഹ്മൂദ് ഇതിനടിയില്‍ പെടുന്നത്. 

എന്നാല്‍ ബിഎംഡബ്യു 3 സീരീസിന്റെ ഭാരം ഇവര്‍ക്ക് തടുക്കാന്‍ കഴിഞ്ഞില്ല. വാഹനം ഇടിച്ചു നിലത്തുവീണ സമേഹ കാറിനടിയില്‍ കുടുങ്ങുകയായിരുന്നു. ഇവരുടെ കുഞ്ഞ് ഈ സമയത്ത് കാറിലുണ്ടായിരുന്നു. സമേഹ തന്റെ അമ്മ സാഹിദ അക്തറിനെ ആന്റിയുടെ പിറന്നാള്‍ ചടങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു. ക്രിസ്മസിന് രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. സമേഹയുടെ അമ്മയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരായ 20-ഓളം പേര്‍ സ്ഥലത്ത് ഓടിയെത്തി. 

താന്‍ പുറത്ത് കാത്തിരിക്കുകയാണെന്ന് സമേഹ ഫോണില്‍ വിളിച്ച് അറിയിച്ചതനുസരിച്ച് സാഹദി പുറത്തെത്തുമ്പോള്‍ മകളെ കാണാനില്ലായിരുന്നു. ഒരു കാല്‍നടക്കാരനാണ് കാറിന് താഴെ ഒരാള്‍ പെട്ടതായി അറിയിക്കുന്നത്. സാഹിദയുടെ മകന്‍ മുഹമ്മദ് ഉസ്മാന്‍ മെഹ്മൂദ് ഈ സമയത്ത് വീട്ടില്‍ നിന്നും ഓടിയെത്തി. ഇയാള്‍ കുഞ്ഞിനെ കാറില്‍ നിന്നംു എടുത്ത് അമ്മയുടെ കൈയിലേക്ക് നല്‍കി. അയല്‍ക്കാരുടെ സഹായത്തോടെ കാര്‍ ജാക്കും, കല്ലും ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി. മുഹമ്മദാണ് കാര്‍ ഡോര്‍ തുറന്ന് ഹാന്‍ഡ് ബ്രേക്ക് ഇടുന്നതും. 

സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ സിപിആര്‍ നല്‍കാന്‍ സാധിച്ചില്ല. സമേഹയുടെ ചെസ്റ്റ് കാവിറ്റി തകര്‍ന്നത് മൂലമായിരുന്നു ഇത്. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.