CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 23 Seconds Ago
Breaking Now

മകളുടെ ശവക്കല്ലറ സന്ദര്‍ശിച്ച് മടങ്ങിയ നഴ്‌സ് ആസിഡ് അക്രമണത്തില്‍ കൊല്ലപ്പെട്ടു; തല മുതല്‍ കാല്‍ വരെ ആസിഡില്‍ കുളിപ്പിച്ച് അക്രമി; ബക്കിംഗ്ഹാംഷയറിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ പ്രതി 19-കാരന്‍

നഴ്‌സ് മരിച്ചതോടെ കൗമാരക്കാരനെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി

തെറ്റായ സമയത്ത് തെറ്റായ ഇടങ്ങളില്‍ ചെന്നുപെടുന്ന അവസ്ഥകള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ചെന്നുപെട്ട ഒരു നഴ്‌സിന് ഇതുമൂലം നഷ്ടമായത് സ്വന്തം ജീവനാണ്. തര്‍ക്കത്തിനിടയില്‍ തല മുതല്‍ കാല്‍ വരെ ആസിഡില്‍ കുളിച്ചതോടെയാണ് 47-കാരി ജൊവാന്‍ റാന്‍ഡ് മരിച്ചത്. മകള്‍ ഷാര്‍ലെറ്റിന്റെ ശവക്കല്ലറ സന്ദര്‍ശിച്ച് മടങ്ങുംവഴി ഒരു സിഗററ്റ് കത്തിക്കാന്‍ ഒരുങ്ങവെയാണ്  മാരകമായ സള്‍ഫ്യൂരിക് ആസിഡ് ഇവരുടെ ദേഹത്ത് പതിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവങ്ങളുടെ വിചാരണ റീഡിംഗ് ക്രൗണ്‍ കോടതിയില്‍ അരങ്ങേറുകയാണ്. 

ബക്കിംഗ്ഹാംഷയറിലെ ഹൈ വൈക്കോംബില്‍ ഈ സംഭവത്തിന് പിന്നാലെ വേദന കൊണ്ട് കരഞ്ഞ് നിലവിളിച്ച നഴ്‌സ് അടുത്തുള്ള കെഎഫ്‌സിയിലേക്ക് ഓടിയെത്തി. ദേഹത്ത് വെള്ളം ഒഴിക്കാനായിരുന്നു ഇത്. പിന്നീട് ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഇവരുടെ ദേഹത്ത് 5% പൊള്ളലാണ് ഏറ്റത്. ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി 11-ാം ദിവസം റാന്‍ഡ് മരണത്തിന് കീഴടങ്ങി. ആസിഡ് വീണ് പൊള്ളലേറ്റത് മൂലം രൂപപ്പെട്ട ഇന്‍ഫെക്ഷനുകള്‍ ഇവരുടെ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കിയതോടെയാണ് മരണം സംഭവിക്കുന്നത്. 

പ്രതിയായ 19-കാരന്‍ സെനല്‍ വെബ്സ്റ്റര്‍ സള്‍ഫ്യൂരിക് ആസിഡ് അടങ്ങിയ കുപ്പി തുറന്നാണ് കൈയില്‍ പിടിച്ചിരുന്നത്. പിടിവലിക്കിടെ കൈയില്‍ നിന്നും കുപ്പി സമീപത്തുണ്ടായിരുന്ന റാന്‍ഡിന്റെ ദേഹത്ത് വീഴുകയായിരുന്നു. നഴ്‌സ് മരിച്ചതോടെ കൗമാരക്കാരനെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. ഈ കുറ്റം പ്രതി നിഷേധിച്ചിട്ടുണ്ട്. ഫ്രോഗ്മൂറില്‍ സാഖിബ് ഹുസൈന്‍ എന്നയാളുമായി വെബ്‌സ്റ്റര്‍ തര്‍ക്കത്തിലായിരുന്നു. ആസിഡ് കൈയിലെടുത്ത് ഭീഷണിപ്പെടുത്തിയപ്പോള്‍ ഹുസൈന്‍ ഇത് തട്ടിമാറ്റുകയും ഏതാനും മീറ്റര്‍ അകലെ ഇരിക്കുകയായിരുന്ന റാന്‍ഡിന്റെ ദേഹത്ത് പതിക്കുകയുമായിരുന്നു. 

റാന്‍ഡിന്റെ തലമുടിയും, മുഖവും കത്തുമ്പോള്‍ വെബ്‌സ്‌റ്റൈല്‍ ഇവര്‍ക്കരികിലെത്തി ആസിഡ് കുപ്പി എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന് ശേഷം പ്രതി ബോട്ടിവും, സൈക്കിളും ഉപേക്ഷിച്ച് ലണ്ടനിലേക്ക് ട്രെയിന്‍ കയറുകയായിരുന്നു. മാര്‍ലോവിലെ സര്‍ ഓബ്രെ വാര്‍ഡ് കെയര്‍ ഹോമിലാണ് റാന്‍ഡ് ജോലി ചെയ്തിരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.