CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 42 Seconds Ago
Breaking Now

അരുത്, അമ്മയെ ജയിലില്‍ നിന്നും പുറത്തുവിടരുത്; ഇത് ഒരു മകളുടെ അപേക്ഷ; തന്റെ മാനഭംഗം സംവിധാനം ചെയ്ത പെറ്റതള്ള ജയില്‍മോചിതയാകുന്നതില്‍ ഭയം!

ഹോട്ടല്‍ മുറിയില്‍ തന്നെ പീഡനത്തിന് വിട്ടുനല്‍കി പുറത്തിരുന്ന് സിഗററ്റ് വലിച്ച തെരേസ് തന്റെ അമ്മയല്ലെന്ന് മകള്‍

തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജയിലില്‍ പോയാല്‍ എത്ര വലിയ കുറ്റം ചെയ്തവരായാലും അവര്‍ പുറത്ത് വരണമെന്ന് ബന്ധുക്കള്‍ ആഗ്രഹിക്കും. എന്നാല്‍ തന്റെ ലൈംഗിക പീഡനം സംവിധാനം ചെയ്ത അമ്മ ജയിലില്‍ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കാന്‍ ഈ മകള്‍ക്ക് സാധിക്കുന്നില്ല. ഈ വര്‍ഷം ജയില്‍മോചിതയാകുന്ന അമ്മയെ പുറത്തുവിടരുതെന്നാണ് ഈ മകള്‍ ആവശ്യപ്പെടുന്നത്. ബ്രിസ്‌ബെയിനിലെ തൂവൂംബയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് 2006-ലാണ് പെറ്റാ ബട്‌ലറെ ഒരു തടിയന്‍ പീഡനത്തിന് ഇരയാക്കിയത്. 

പെറ്റയുടെ പെറ്റതള്ളയായ തെരേസാണ് ഈ പീഡനം സംഘടിപ്പിച്ചതെന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. സംഭവം നടന്ന് 12 വര്‍ഷം പിന്നിട്ടിട്ടും പീഡിപ്പിച്ച ആളെ തിരിച്ചറിയാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. തെരേസിന്റെ ശിക്ഷയാകട്ടെ കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ 27 വയസ്സുള്ള ബട്‌ലര്‍ സ്വന്തം മക്കള്‍ക്കും കുടുംബത്തോടും ഒപ്പം ജീവിക്കുമ്പോഴും ഭയത്തിലാണ് ജീവിക്കുന്നത്. അമ്മ ജയിലില്‍ നിന്നും ഇറങ്ങുന്നുവെന്ന വാര്‍ത്ത ഇവരെ കൂടുതല്‍ ഞെട്ടിക്കുന്നു. 

മകളെ കറക്കാനായി പുറത്തുകൊണ്ടുപോയ തെരേസ് ഇവര്‍ക്ക് വയറുനിറയെ മദ്യം വാങ്ങിനല്‍കി അബോധാവസ്ഥയിലായ ശേഷം അപരിചിതനുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. 2016 ഒക്ടോബറിലാണ് ഈ കുറ്റകൃത്യത്തില്‍ താനും പങ്കാളിയാണെന്ന് അമ്മ സമ്മതിക്കുന്നത്. പോലീസിന്റെ സഹായത്തോടെ ഈ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതോടെയാണ് തെരേസ് കുടുങ്ങിയത്. ചെയ്ത കുറ്റത്തിന് അനുയോജ്യമായ ശിക്ഷയല്ല കോടതി വിധിച്ചതെന്ന് ആവശ്യപ്പെട്ട് ഇവരുടെ ശിക്ഷാ കാലാവധി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 

ഹോട്ടല്‍ മുറിയില്‍ തന്നെ പീഡനത്തിന് വിട്ടുനല്‍കി പുറത്തിരുന്ന് സിഗററ്റ് വലിച്ച തെരേസ് തന്റെ അമ്മയല്ലെന്ന് മകള്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.